അച്ഛനും മകനുമായി തമ്പി ആന്‍റണിയും ബാബു ആന്‍റണിയും; ഹെഡ്മാസ്റ്റര്‍ വരുന്നു
|സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരു സ്കൂൾ അധ്യാപകന്‍റെ കഥയാണ് ചാനൽ ഫൈവിന്‍റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിക്കുന്ന ഹെഡ്മാസ്റ്റർ പറയുന്നത്
സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരു സ്കൂൾ അധ്യാപകന്‍റെ കഥയാണ് ചാനൽ ഫൈവിന്‍റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിക്കുന്ന ഹെഡ്മാസ്റ്റർ പറയുന്നത്. എഴുത്തുകാരനും നടനുമായ തമ്പി ആന്‍റണി ഹെഡ്മാസ്റ്ററിനെ അവതരിപ്പിക്കുമ്പോൾ, സഹോദരൻ ബാബു ആന്‍റണി അധ്യാപകന്‍റെ മകനായി എത്തുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യ നാളുകളിൽ സ്കൂൾ അധ്യാപകർ അനുഭവിച്ച ദുരിത പർവ്വങ്ങളുടെ നേർ കാഴ്ചയാവും രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഹെഡ്മാസ്റ്റർ.
തണൽ എന്ന സിനിമയിലൂടെ മലയാളത്തിൽ സിനിമാ ജീവിതത്തിനു തുടക്കം കുറിച്ച രാജീവ് നാഥിന്റെ ഇരുപത്തിയേഴാമത് ചിത്രമാണ് ഹെഡ്മാസ്റ്റർ. ജീവിതത്തിലെ സങ്കീർണ ഭാവങ്ങളെ അതിന്‍റെ വൈകാരിക അംശംങ്ങൾ ചോർന്നു പോവാതെ അവതരിപ്പിച്ച ചിത്രങ്ങൾ ആയിരുന്നു രാജീവ് നാഥിന്‍റെ അഹം, ജനനി, പകൽ നക്ഷത്രങ്ങൾ തുടങ്ങിയ ചിത്രങ്ങൾ. പ്രസിദ്ധ എഴുത്തുകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോർ എന്ന കഥയുടെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ. ദേവി (നടി ജലജയുടെ മകൾ ), സഞ്ജു ശിവറാം , ജഗദീഷ് , മധുപാൽ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ , കഴക്കൂട്ടം പ്രേംകുമാർ , ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്‍റെ മകൻ), കാലടി ജയൻ , പുജപ്പുര രാധാകൃഷ്ണൻ , മഞ്ജു പിള്ള , സേതുലക്ഷ്മി, മിനി, ജയന്തി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
ബാനർ - ചാനൽ ഫൈവ് , സംവിധാനം - രാജീവ് നാഥ് , നിർമ്മാണം - ശ്രീലാൽ ദേവരാജ്, തിരക്കഥ - രാജീവ് നാഥ് , കെ ബി വേണു, ഛായാഗ്രഹണം - പ്രവീൺ പണിക്കർ, എഡിറ്റിംഗ് - ബീനാപോൾ, ഗാനരചന - പ്രഭാവർമ്മ, സംഗീതം - കാവാലം ശ്രീകുമാർ , ആലാപനം - പി ജയചന്ദ്രൻ , നിത്യ മാമ്മൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഷിബു ഗംഗാധരൻ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല- ആർ കെ , കോസ്റ്റ്യും - തമ്പി ആര്യനാട്, ചമയം - ബിനു കരുമം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജൻ മണക്കാട്, സ്റ്റിൽസ് - വി വി എസ് ബാബു, പി.ആർ.ഒ -അജയ് തുണ്ടത്തിൽ.