![Thankam, Biju Menon, Vineeth Sreenivasan, Aparna Balamurali, Girish Kulkarni, Syam Pushkaran, തങ്കം, ബിജു മേനോന്, വിനീത് ശ്രീനിവാസന്, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി, ശ്യാം പുഷ്കരന് Thankam, Biju Menon, Vineeth Sreenivasan, Aparna Balamurali, Girish Kulkarni, Syam Pushkaran, തങ്കം, ബിജു മേനോന്, വിനീത് ശ്രീനിവാസന്, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി, ശ്യാം പുഷ്കരന്](https://www.mediaoneonline.com/h-upload/2023/01/17/1346273-da.webp)
'പറയുന്നോണ്ട് ഒന്നും തോന്നരുത്, താനൊരു ഭൂലോക തോല്‍വിയാണ്'; തങ്കം ട്രെയിലര്‍ പുറത്തിറങ്ങി
![](/images/authorplaceholder.jpg?type=1&v=2)
നിഗൂഢവും ദുരൂഹതയും ഇഴചേര്‍ത്ത കഥാവഴിയാണ് ചിത്രത്തിനെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തങ്കം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിഗൂഢവും ദുരൂഹതയും ഇഴചേര്‍ത്ത കഥാവഴിയാണ് ചിത്രത്തിനെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയത്. ജനുവരി 26ന് ചിത്രം തിയറ്ററുകളിൽ എത്തും.
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവരെ കൂടാതെ അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരും നിരവധി മറാത്തി തമിഴ് താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ചിത്രം നിർമിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഈ ബാനറില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ശ്യാം പുഷ്കരനാണ്. ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിങ് കിരൺദാസ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നത്.