ഓസ്കർ തിളക്കമുള്ള ചിരിയുമായി ബൊമ്മനും ബെല്ലിയും; ആരാധകര് കാത്തിരുന്ന ചിത്രം ഇതാ...
|'എക്കാലത്തെയും പ്രിയപ്പെട്ട ഓസ്കർ ചിത്രം' എന്നായിരുന്നു ഒരാളുടെ കമന്റ്
ചെന്നൈ: 95ാമത് ഓസ്കർ പുരസ്കാരങ്ങളിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഡോക്യമെന്ററിയാണ് 'ദി എലിഫന്റ് വിസ്പറേഴ്സ്' മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരമാണ് കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്യുന്ന ദി എലിഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കിയത്.
അനാഥരായ ആനക്കുട്ടികളെ വളർത്തുന്ന ബൊമ്മനും ബെല്ലിയുടെയാണ് കഥയാണ് ഡോക്യുമെന്ററി പറയുന്നത്. ഇപ്പോഴിതാ ഓസ്കർ പുരസ്കാരം പിടിച്ചുനിൽക്കുന്ന ബൊമ്മന്റെയും ബെല്ലിയുടെയും ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സംവിധായിക കാർത്തികി ഗോൺസാൽവസാണ് ഇരുവരുടെയും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
'നമ്മൾ വേർപിരിഞ്ഞിട്ട് നീണ്ട നാല് മാസമായി, നിങ്ങളെ കാണുമ്പോൾ ഞാൻ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ പോലെയാണ് തോന്നുന്നത്' എന്ന കാപ്ഷനോടെയാണ് ഇരുവരും നിറഞ്ഞു ചിരിക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി.
ബൊമ്മന്റെയും ബെല്ലിയുടെയും ആ ചിരി വിലമതിക്കാനാവാത്തതാണെന്നായിരുന്നു ഒരാളുടെ കമന്റ്.'എക്കാലത്തെയും പ്രിയപ്പെട്ട ഓസ്കർ ചിത്രം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഡോക്യുമെന്ററിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായ ആനക്കുട്ടികളായ രഘുവിനും അമ്മുവിനുമൊപ്പം ഓസ്കറുമായുള്ള ഫോട്ടോ കണ്ടിരുന്നെങ്കിൽ എന്നൊരാൾ കമന്റു ചെയ്തു.
കഴിഞ്ഞദിവസമാണ് കാർത്തികി ഗോൺസാൽവസ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഒരു കോടി രൂപ സംവിധായികക്ക് പാരിതോഷികം നൽകി തമിഴ്നാട് സർക്കാർ ഇവരെ ആദരിച്ചിരുന്നു.മുഖ്യമന്ത്രി സ്റ്റാലിനാണ് കാർത്തികിയെ ആദരിച്ചത്. ഇതിന് പുറമെ കാർത്തികിയെ അഭിനന്ദിച്ചും സ്റ്റാലിൻ ട്വീറ്റ് ചെയ്തിരുന്നു