Entertainment
മഞ്ജു വാര്യര്‍ നായികയായ ആദ്യ ഇന്തോ-അറബിക് ചിത്രം;  ആയിഷയുടെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി
Entertainment

മഞ്ജു വാര്യര്‍ നായികയായ ആദ്യ ഇന്തോ-അറബിക് ചിത്രം; 'ആയിഷ'യുടെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി

ijas
|
21 April 2022 3:02 PM GMT

ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ ഇന്തോ-അറബിക് ചിത്രമായ 'ആയിഷ' ചിത്രീകരണം കോഴിക്കോട് മുക്കത്ത് പൂർത്തിയായി. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഈ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറക്കിയിരുന്നു. റാസൽ ഖമൈയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിൽ ചിത്രീകരണം ആരംഭിച്ച 'ആയിഷ' ഇംഗ്ലീഷ് ഉൾപ്പെടെ ഏഴു ഭാഷകളിൽ ആണ് എത്തുന്നത്. മലയാളത്തിന്‍റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ, പാൻ ഇന്ത്യൻ താരമായി മാറാൻ പോകുന്നുവെന്നതും ആയിഷയുടെ പ്രത്യേകതയാണ്.

ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽമുടക്കുള്ള മലയാള ചിത്രമായിരിക്കും 'ആയിഷ'. ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വിജയ് ദേവരകൊണ്ടയുടെ തെലുഗ്-ഹിന്ദി ചിത്രമായ ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് 'ആയിഷ'.

ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സകരിയയാണ് ആയിഷ നിർമ്മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സകരിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ. ബി.കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു. ആഷിഫ് കക്കോടിയുടേതാണ് തിരക്കഥ. എഡിറ്റര്‍-അപ്പു എന്‍. ഭട്ടതിരി, കല-മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്-ബിനു ജി നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍-രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍-റഹിം പി.എം.കെ. പി.ആര്‍.ഒ-എ.എസ് ദിനേശ്.

Similar Posts