കശ്മീര്‍ ഫയല്‍സിന്റെ വിജയം എല്ലാ കശ്മീരി പണ്ഡിറ്റുകള്‍ക്കുമുള്ള ആദരവെന്ന് നിര്‍മാതാവ്
|ഞാൻ ഈ വിജയം ആഘോഷിക്കില്ല, ഇത് ആഘോഷിക്കാനുള്ള സമയമല്ല, വലിയ എന്തെങ്കിലും ചെയ്യാനുള്ള സമയമാണിത്
സമ്മിശ്ര പ്രതികരണവുമായി കശ്മീര്‍ ഫയല്‍സ് പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിത്രം ഇതിനോടകം 207 കോടി കളക്ഷന്‍ നേടിയതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ചിത്രത്തിന്റെ വിജയം എല്ലാ കശ്മീരി പണ്ഡിറ്റുകള്‍ക്കുമുള്ള ആദരവാണെന്ന് നിര്‍മാതാവ് അഭിഷേക് അഗര്‍വാള്‍ പറഞ്ഞു.
"ഞാൻ ഈ വിജയം ആഘോഷിക്കില്ല, ഇത് ആഘോഷിക്കാനുള്ള സമയമല്ല, വലിയ എന്തെങ്കിലും ചെയ്യാനുള്ള സമയമാണിത്. ആളുകൾ ഇപ്പോൾ എനിക്ക് കൂടുതൽ ഉത്തരവാദിത്തം നൽകിയിട്ടുണ്ട്.യഥാർഥത്തിൽ ഇത്തരത്തിലുള്ള പ്രതികരണം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, പ്രത്യേകിച്ച് ഇത്രയും. പതിയെ ആയിരിക്കും ഈ ചിത്രത്തിന് നല്ല അഭിപ്രായം ലഭിക്കുമെന്ന് കരുതിയത്. എന്നാൽ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ആദ്യ ദിവസം മുതൽ, പ്രതികരണം വളരെ മികച്ചതായിരുന്നു. ഇതിനെല്ലാം പ്രേക്ഷകരോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്'' അഭിഷേക് ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒരു പൊതു സുഹൃത്ത് വഴിയാണ് സംവിധായകന് വിവേക് അഗ്നിഹോത്രിയെ കണ്ടുമുട്ടുന്നത്. ഞങ്ങൾ രണ്ടുപേർക്കും ഒരേ ഐഡിയോളജി ഉള്ളതിനാൽ എന്തുകൊണ്ട് ഒരുമിച്ച് സിനിമ ചെയ്തുകൂടാ എന്ന് ഞങ്ങൾ തീരുമാനിച്ചു.അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ ആരെയെങ്കിലും തിരയുകയായിരുന്നു, അത് എളുപ്പമുള്ള ഒരു പ്രോജക്റ്റല്ലെന്ന് ആദ്യം മുതൽ ഞങ്ങൾക്കറിയാമായിരുന്നു.ചിത്രം റിലീസ് ചെയ്യുമോ എന്ന് പോലും ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. പണം നഷ്ടപ്പെടുമെന്ന് ഞങ്ങൾ കരുതി, എന്നിട്ടും ഞങ്ങൾ മുന്നോട്ട് പോയി. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ ഒരു ഹിന്ദുവാണ്, എന്റെ മുത്തച്ഛൻ ഒരു ജ്വല്ലറിക്കാരനായിരുന്നു, അദ്ദേഹത്തിന് സ്വന്തം ഐഡന്റിറ്റി ഉണ്ടായിരുന്നു, എനിക്കും.അതുകൊണ്ടാണ് ഞാൻ ഈ സിനിമ ചെയ്തത്, അത് വ്യത്യസ്തമായിരുന്നു'' അഭിഷേക് പറഞ്ഞു. മാര്‍ച്ച് 11നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, മിഥുന് ചക്രവര്‍ത്തി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.