Entertainment
സംഘടനയുടെ പേര് അമ്മ എന്നാണ്, അച്ഛൻ എന്നല്ല, അവിടം തൊട്ട് തന്നെ ഞങ്ങള്‍ പെണ്ണുങ്ങളുടെ കൂടെയാണ്: മണിയന്‍പിള്ള രാജു
Entertainment

"സംഘടനയുടെ പേര് 'അമ്മ' എന്നാണ്, 'അച്ഛൻ' എന്നല്ല, അവിടം തൊട്ട് തന്നെ ഞങ്ങള്‍ പെണ്ണുങ്ങളുടെ കൂടെയാണ്": മണിയന്‍പിള്ള രാജു

ijas
|
6 May 2022 6:23 AM GMT

വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയില്‍ അമ്മ എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ പ്രതികരിച്ചിട്ടുണ്ടെന്നും പുറത്തു പറയേണ്ട കാര്യമില്ലെന്നും മണിയന്‍പിള്ള രാജു

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. സംഘടനയുടെ പേര് 'അമ്മ' എന്നാണ്, 'അച്ഛൻ' എന്നല്ലെന്നും അവിടം തൊട്ട് തന്നെ തങ്ങള്‍ പെണ്ണുങ്ങളുടെ കൂടെയാണെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അമ്മയുടെ അഞ്ഞൂറ് അംഗങ്ങള്‍ എടുത്തുനോക്കിയാല്‍ അതില്‍ പകുതിയും പെണ്ണുങ്ങളാണ്. 150 പേര് മാസം അയ്യായിരം രൂപ വെച്ച് കൈനീട്ടം വാങ്ങുന്നവരില്‍ എണ്‍പ്പത്തിയഞ്ച് ശതമാനവും പെണ്ണുങ്ങളാണെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മണിയന്‍പിള്ള രാജു ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയില്‍ അമ്മ എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ പ്രതികരിച്ചിട്ടുണ്ടെന്നും പുറത്തു പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പണ്ടൊക്കെ ആകെ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്‌സേ ഉള്ളൂ. ഒരു നടി വന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ പ്രൊഡ്യൂസേഴ്‌സിന് വഴങ്ങേണ്ടി വരും. കാരണം വേറെ വഴിയില്ല. ഇപ്പോള്‍ ഒരു വര്‍ഷം 150 പടമൊക്കെയാണ് വരുന്നത്. വരുന്ന പടം വേണ്ടെന്ന് വെക്കുകയാണ് ആര്‍ട്ടിസ്റ്റുകള്‍. അവരോട് മോശമായി പെരുമാറിയാല്‍ കുഴപ്പമാണ്. സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നല്ല. എന്നാലും പണ്ടത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 98 ശതമാനവും പെര്‍ഫക്ട് ആണ്"; മണിയന്‍പിള്ള രാജു പറഞ്ഞു.

"The name of the organization is 'Amma', not 'Achchan', from there we are with women": Maniyan Pillai Raju

Similar Posts