പ്രതീക്ഷിച്ച നിലവാരമില്ല; 150 കോടി മുടക്കി ചിത്രീകരിച്ച ശേഷം 'ബാഹുബലി' സീരിസ് നെറ്റ്ഫ്‌ളിക്‌സ് ഒഴിവാക്കി
|ഒരു വർഷത്തോളം പരമ്പരയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്ന ശേഷമാണ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ രാജ്യത്തെ പ്രധാന ഒ.ടി.ടി പ്ലാറ്റ്‌ഫോമെത്തിയത്
'ബാഹുബലി: ബിഫോർ ദി ബിഗ്‌നിങ്' എന്ന പേരിൽ തയാറാക്കിയ പരമ്പര ആറു മാസത്തെ ഷൂട്ടിങ്ങും പോസ്റ്റ്‌പ്രൊഡക്ഷനും കഴിഞ്ഞ ശേഷം നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചു. വിചാരിച്ച അത്ര നിലവാരമില്ലാത്തതിനാലാണ് രാജ്യത്ത് ഏറെ സ്വീകാര്യത നേടിയ ബാഹുബലി സിനിമകളുടെ കഥയുമായി ബന്ധമുള്ള പരമ്പര ഉപേക്ഷിച്ചത്. ബാഹുബലി: ദി ബിഗ്‌നിങ്, ബാഹുബലി: ദി കൺക്ലൂഷൻ എന്നീ സിനിമകൾക്ക് ശേഷമാണ് എസ്എസ് രാജമൗലിയുമായി ചേർന്ന് നെറ്റ്ഫ്‌ളിക്‌സ് ഒരു പ്രീക്വൽ പ്രഖ്യാപിച്ചത്. ബാഹുബലി: ബിഫോർ ദി ബിഗ്‌നിങ് എന്ന പേരിൽ ബാഹുബലിയുടെ മാതാവ് ശിവകാമി ദേവിയുടെ ഉദയം ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. മൃണാൾ താക്കൂർ നായികയായെത്തുന്ന പരമ്പരയുടെ സംവിധായകൻ ദേവ കട്ടയായിരുന്നു. പിന്നീട് രാഹുൽ ബോസും അതുൽ കുൽക്കർണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനെത്തി.
You witnessed the Mahishmati Empire in all its glory. Now witness its rise. Baahubali: Before the Beginning coming soon. pic.twitter.com/csPODOcXdt
— Netflix India (@NetflixIndia) August 2, 2018
തുടർന്ന് 100 കോടിയിലേറെ രൂപ മുടക്കി ഹൈദരാബാദിലെ വൻ സെറ്റിൽ ആറു മാസത്തെ ഷൂട്ടിങ് നടത്തി. പോസ്റ്റ് പ്രൊഡക്ഷനായും നിരവധി പണം ചെലവഴിച്ചു. ഒരു വർഷത്തോളം പരമ്പരയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്ന ശേഷമാണ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ രാജ്യത്തെ പ്രധാന ഒ.ടി.ടി പ്ലാറ്റ്‌ഫോമെത്തിയത്. ദേവ കട്ട സംവിധാനം ചെയ്ത പരമ്പര മാറ്റിവെച്ച് മറ്റൊരാളെ പ്രൊജക്ട് ഏൽപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന് 2021 ജൂലൈയിൽ കുനാൽ ദേശ്മുഖും റിബു ദാസ്ഗുപ്തയും ചുമതലയേറ്റെടുത്തു. എന്നാൽ 2021 അവസാനത്തോടെ ഇവരുടെ പ്രവർത്തനവും നിലച്ചു. നെറ്റ്ഫ്‌ളിക്‌സ് പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് ചിത്രീകരിച്ച ഭാഗങ്ങൾ എത്താത്തതാണ് വീണ്ടും തടസ്സം സൃഷ്ടിച്ചത്. ഇതോടെ 150 കോടി രൂപ പദ്ധതിക്കായി ചെലവിട്ടുകഴിഞ്ഞിരുന്നു. ഇതോടെ ഇനി പണം ചെലവഴിക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു അധികൃതർ.
#Baahubali : Before the Beginning, The much awaited @netflix original series is delayed further.
— SpreadFLIX (@spreadflix) December 23, 2020
Series being made as a prequel to Baahubali movie. Plot of the series revolves around the Rise of Sivagami.#baahubalibeforethebegining #Sivagami #SSRajamouli pic.twitter.com/vBKW8AMg0d
സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇതിഹാസതുല്യമായ ഇടമുള്ള ബാഹുബലി സിനിമയുടെ അനുബന്ധ കഥ ചിത്രീകരിക്കുമ്പോൾ അത്ര തന്നെ ശക്തമായിരിക്കണമെന്ന് നിർബന്ധമുള്ളതിനാലാണ് ഇത്ര പണം ചെലവഴിച്ചിട്ടും പദ്ധതി നിർത്തിവെച്ചിരിക്കുന്നത്. അവ സാധ്യമാകുന്ന സമയത്ത് വീണ്ടും തുടങ്ങുമെന്നാണ് നിർമാതാക്കൾ പറയുന്നത്. പുനർനിർമിച്ച പതിപ്പിന്റെ മേൽനോട്ടം നിർവഹിച്ചത് ബോംബേ ഫാബിൾസാണ്. നേരത്തെയത് സ്വാസ്തിക് പ്രൊഡക്ഷൻസായിരുന്നു. ആദ്യം ശിവകാമിയായി അഭിനയിച്ച മൃണാൾ താക്കൂറിന് പകരം വാമിഖ ഖബ്ബിയുമായി കരാർ ഒപ്പിട്ടിട്ടിരിക്കുകയുമാണ്. നയൻതാരയെയും പ്രധാനറോളിലേക്ക് സമീപിച്ചിരുന്നു. എന്നാൽ തീരുമാനമായിട്ടില്ല.
The prequel, titled 'Bahubali: Before the Beginning', was dropped by Netflix after six months of shooting and post-production.