"ധീരതയോടെയുള്ള ആ പുഞ്ചിരി!, നമ്മള്‍ മലബാറിലെത്തി ചേര്‍ന്നു"; 'വെച്ചോ ഫൂട്ട്' റാപ്പ് വീഡിയോയുടെ ടീസര്‍ പുറത്ത്
|സെപ്റ്റംബര്‍ മൂന്നിന് റാപ്പ് വീഡിയോ പ്രേക്ഷകരിലേക്ക് എത്തും
കോഴിക്കോട്: എഴുത്തുകാരനും തിരക്കഥാകൃത്തുമായ റമീസ് മുഹമ്മദ് ഒരുക്കുന്ന 'വെച്ചോ ഫൂട്ട്' റാപ്പ് വീഡിയോയുടെ ടീസര്‍ പുറത്തിറങ്ങി. ടൂ ഹോണിന്‍റെ ബാനറില്‍ സിക്കന്ദര്‍ നിര്‍മാണം നിര്‍വ്വഹിക്കുന്ന റാപ്പില്‍ 'സ്ട്രീറ്റ് അക്കാദമിക്സ്' ബാന്‍ഡിന്‍റെ ഭാഗമായ ഹാരിസ് സലീം, 'മനുഷ്യര്‍' ബാന്‍ഡിന്‍റെ ഭാഗമായ ഡബ്സി, സഹസംവിധായകയും ഫിലിം മേക്കറുമായ ലക്ഷ്മി മരിക്കാര്‍, റാപ്പര്‍ പരിമള്‍ ഷെയിസ് എന്നിവര്‍ അഭിനേതാക്കളായി എത്തുന്നു. 'സ്വാതന്ത്രൃമാണ് ഞങ്ങളുടെ ആഘോഷം' എന്ന പ്രമേയത്തില്‍ ഒരുങ്ങുന്ന റാപ്പില്‍ മലബാറിലെ സ്വാതന്ത്ര ദിന പോരാട്ടങ്ങള്‍ ചിത്രീകരിക്കും. സെപ്റ്റംബര്‍ മൂന്നിന് റാപ്പ് വീഡിയോ പ്രേക്ഷകരിലേക്ക് എത്തും.
നിസാം കാദിരി, ഫയാസ് എന്നിവരാണ് റാപ്പ് വീഡിയോ സ്ക്രീനിലേക്ക് പകര്‍ത്തുന്നത്. ഡബ്സിയാണ് റാപ്പിന് വരികള്‍ എഴുതിയതും സംഗീതം നല്‍കിയതും. ഹാരിസ് സലീമും ഗാനരചനയുടെ ഭാഗമാണ്. എം.എച്ച്.ആര്‍ ആണ് സംഗീത സംവിധാനം. പ്രൊഡക്ഷന്‍ ഡിസൈന്‍-അനീസ് നാടോടി. ഛായാഗ്രഹണം-കണ്ണന്‍ പട്ടേരി. സെറ്റ് ഡയറക്ടര്‍-ഫാസില്‍ എന്‍.സി. വസ്ത്രാലങ്കാരം-ഗഫൂര്‍ മുഹമ്മദ്. എഡിറ്റിങ്, വി.എഫ്.എക്സ്, ഡി.ഐ-ഫയാസ്, നിസാം കാദിരി. ത്രി.ഡി ആനിമേഷന്‍-ഷമീല്‍. ടു.ഡി ആനിമേഷന്‍-മര്‍വ സലാഹ്. മാര്‍ക്കറ്റിങ്-പിക്സല്‍ ബേര്‍ഡ്. കൊറിയോഗ്രഫി-ആവാസ് കോല്‍ക്കളി ടീം, ഡാന്‍സിങ് നിന്‍ജ. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-യാസിര്‍ സി. അറഫാത്ത്. സഹ നിര്‍മാണം- അബ്ദുല്‍ അസീസ്, മുഹമ്മദ് മൊയ്തീന്‍ കെ. മേക്ക് അപ്പ്-ഹര്‍ഷദ് മലയില്‍. ചിത്രങ്ങള്‍-അഖില്‍ കൊമാച്ചി. അസിസ്റ്റന്‍റ് എഡിറ്റര്‍-ബാസിം എ. റഹ്‍മാന്‍. ഡയറക്ഷന്‍ ടീം-ഷരീഫ ജഹാന്‍, ഷഫീഖ് എന്‍.പി, റിച്ചാര്‍ഡ്, ത്വാഹ അബ്ദുല്‍ മജീദ്. മിക്സ് ആന്‍ഡ് മാസ്റ്റര്‍-ആഷ്ബിന്‍ പോള്‍സണ്‍. റെക്കോര്‍ഡിങ് എന്‍ജിനിയര്‍-ലാല്‍ കൃഷ്ണ. ഹാര്‍മോണിയം-അസ്‍ലം തിരൂര്‍. പോസ്റ്റേഴ്സ്-കിര്‍കോണ്‍.
റമീസ് മുഹമ്മദ് എഴുതിയ 'സുൽത്താൻ വാരിയംകുന്നൻ' ആയിരുന്നു ടൂ ഹോണിന്‍റെ ആദ്യ സംരംഭം. പുസ്തകം വൻ വിജയമായതിനു പിന്നാലെയാണ് പുതിയ പദ്ധതികളുമായി ടീം എത്തുന്നത്. സിനിമ, സംഗീതം, ഡോക്യുമെന്‍ററി തുടങ്ങിയ രംഗങ്ങളിലെല്ലാം ചുവടുറപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് റമീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ടൂ ഹോൺ എന്ന പേരിൽ ആരംഭിക്കുന്ന യൂട്യൂബ് മ്യൂസിക്ക് ചാനലിലാണ് 'വെച്ചോ ഫൂട്ട്' റാപ്പ് പുറത്തിറക്കുക.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി റമീസിന്‍റെ തിരക്കഥയില്‍ ചലച്ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നേരത്തെ ചിത്രത്തിൽനിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു.