![കെ.എസ്.എഫ്.ഡി.സി നിർമിക്കുന്ന നാലാമത്തെ ചിത്രം നിളയുടെ ട്രൈലർ പുറത്തിറങ്ങി കെ.എസ്.എഫ്.ഡി.സി നിർമിക്കുന്ന നാലാമത്തെ ചിത്രം നിളയുടെ ട്രൈലർ പുറത്തിറങ്ങി](https://www.mediaoneonline.com/h-upload/2023/07/24/1380678-n1.webp)
കെ.എസ്.എഫ്.ഡി.സി നിർമിക്കുന്ന നാലാമത്തെ ചിത്രം 'നിള'യുടെ ട്രൈലർ പുറത്തിറങ്ങി
![](/images/authorplaceholder.jpg?type=1&v=2)
നവാഗതയായ ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്
കേരള സർക്കാറിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി നിർമിക്കുന്ന നാലാമത്തെ ചിത്രം നിളയുടെ ട്രൈലർ പുറത്തിറങ്ങി. നവാഗതയായ ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രം ഓഗസ്റ്റ് നാലിന് റിലീസാകും.
അതിജീവനത്തിന്റെയും സ്ത്രീകൾ തമ്മിലുള്ള ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് നിള പറയുന്നത്. വിനീത്, അനന്യ, മാമുക്കോയ, മധുപാൽ, മിനി ഐ.ജി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാകേഷ് ധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബിജിബാൽ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, ഷൈജാസ് കെ.എം എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. കലാ സംവിധാനം ജിതിൻ ബാബു മണ്ണൂർ, ചമയം രതീഷ് പുൽപ്പള്ളി, വസ്ത്രാലങ്കാരം രമ്യ, എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.