Entertainment
നഗ്ന ചിത്രം കാണണമെന്ന് യുവാവിന്റെ മെസ്സേജ്; ചുട്ട മറുപടി കൊടുത്ത് നടി
Entertainment

നഗ്ന ചിത്രം കാണണമെന്ന് യുവാവിന്റെ മെസ്സേജ്; ചുട്ട മറുപടി കൊടുത്ത് നടി

Web Desk
|
1 Jun 2022 9:09 AM GMT

നടി റൈത്താഷ റാത്തോർ കഴിഞ്ഞ ദിവസം ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിലുള്ളതുപോലെ നിങ്ങളെ നഗ്‌നയായി കാണണമെന്നാണ് യുവാവ് അയച്ച സന്ദേശം

നഗ്‌നചിത്രം കാണണമെന്ന് ഇൻസ്റ്റഗ്രാമിൽ സന്ദേശമയച്ചയാൾക്ക് മറുപടിയുമായി നടി തിലോത്തമ ഷോം. സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് താരത്തിന്റെ മറുപടി പോസ്റ്റ്.

നടി റൈത്താഷ റാത്തോർ കഴിഞ്ഞ ദിവസം ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിലുള്ളതുപോലെ നിങ്ങളെ നഗ്‌നയായി കാണണമെന്നാണ് യുവാവ് അയച്ച സന്ദേശം. ഇത്തരം സന്ദേശങ്ങൾ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് തിലോത്തമ കുറിച്ചു. ഖിസ്സ എന്ന ചിത്രത്തിലെ ഒരു രം​ഗം ഓർമിച്ചുകൊണ്ടാണ് തിലോത്തമ അതിനു മറുപടി പറഞ്ഞത്.

''എന്തുകൊണ്ടാണ് ഈ സന്ദേശവും ഇതിലെ ലൈക്കുകളും എന്നെ ഇത്രയധികം വ്രണപ്പെടുത്തിയത്? ഒരു പ്രഫഷനലെന്ന നിലയിൽ ഞാൻ സ്‌ക്രീനിൽ ഇന്റിമേറ്റ് സീനുകളും നഗ്നരംഗങ്ങളും അവതരിപ്പിക്കുന്നതു കൊണ്ടാണോ?

ഖിസ്സയിൽ പിതാവിന്റെ കഥാപാത്രത്തിനു മുന്നിൽ ന​ഗ്നയായി നിൽക്കുന്ന ഒരു രം​ഗമുണ്ടായിരുന്നു. എന്റെ മാറിടം സ്ക്രീനിൽ കണ്ടപ്പോൾ, ആരോ എന്നെ നിരീക്ഷിക്കുന്നുവെന്ന ഞെട്ടിക്കുന്ന തോന്നലായിരുന്നു എന്റെ ആദ്യപ്രതികരണം. സിനിമ റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ മറ്റുള്ളവർ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിക്കാതെയായി. പ്രതിഷേധങ്ങളിലും രാഷ്ട്രീയത്തിലും നഗ്നതയുടെ ശക്തി എന്തെന്ന് ആ നിമിഷത്തിലാണ് ഞാൻ അറിഞ്ഞത്. ഒരു ശരീരം എന്താണ് സംസാരിക്കുന്നത്, എന്തു മാന്യതയാണ് പ്രേക്ഷകൻ മനസ്സിലാക്കേണ്ടത്? നഗ്നത പ്രതിഷേധത്തിന്റെ, സാമൂഹികമുന്നേറ്റത്തിന്റെ, സ്വയം സ്വീകാര്യതയുടെ, സ്‌നേഹത്തിന്റെ ഉപകരണമാണ്.

പ്രതിഷേധവും രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ട് നഗ്നശരീരത്തിന്റെ ശക്തി ആ നിമിഷം ഞാൻ അറിഞ്ഞു. എന്താണ് ശരീരം നടത്തുന്ന ആശയവിനിമയം? എന്ത് ഔചിത്യമാണ് പ്രേക്ഷകൻ മനസ്സിലാക്കേണ്ടത്? താഴേത്തട്ട് മുതൽ സമൂഹത്തിന്റെ മുൻനിര പ്രതിഷേധങ്ങളിൽ വരെ സ്വയം അംഗീകരിക്കുന്നതിനും സ്നേഹിക്കുന്നതിനുമുള്ള ഒരു ഉപകരണമാണ് നഗ്നത. പക്ഷേ ഫെമിനിസ്റ്റുകളുടെ പ്രതിഷേധ വേദി ഒരേസമയം വിപുലീകരിക്കപ്പെടുകയും പുതുതലമുറ സൈബർ ആക്രമണങ്ങളാൽ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു.''

നടി റൈത്താഷ റാത്തോറിനോട് അനുവാദം വാങ്ങിയിട്ടാണ് ഈ പോസ്റ്റിടുന്നതെന്നും തിലോത്തമ പറയുന്നു. നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ സർ, എ ഡെത്ത് ഇൻ ദ് ​ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തിലോത്തമ ഷോം. ഡീപ് 6 എന്ന ചിത്രമാണ് തിലോത്തമയുടെ പുതിയ പ്രോജക്ട്.

Similar Posts