ബ്ലോക് ബസ്റ്ററായി തിരുച്ചിത്രമ്പലം; 2 ദിവസം കൊണ്ടു നേടിയത് 38 കോടി
|നിത്യ മേനനാണ് ചിത്രത്തിലെ നായിക
മിത്രൻ ജവഹർ സംവിധാനം ചെയ്ത ധനുഷ് ചിത്രം രണ്ടു ദിവസം കൊണ്ടു നേടിയത് 38 കോടി രൂപ. നിരൂപക-ആരാധക ശ്രദ്ധ നേടിയ ചിത്രം ലോകത്തുടനീളം അറുനൂറിലധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത്. നിത്യ മേനനാണ് ചിത്രത്തിന്റെ നായിക. ആഗസ്ത് 18നായിരുന്നു റിലീസ്.
റിലീസ് ദിവസത്തിൽ തന്നെ പത്തു കോടി നേടിയ ചിത്രം രണ്ടാം ദിവസത്തിൽ തമിഴ്‌നാട്ടിൽനിന്നു മാത്രം വാരിയത് 19 കോടിയാണ്. ഭാരതി രാജ, പ്രകാശ് രാജ്, രാശി ഖന്ന, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ധനുഷിന്റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ് തിരുച്ചിത്രമ്പലം എന്നാണ് നിരൂപകർ പറയുന്നത്. ഫുഡ് ഡെലിവറി ബോയ് ആയാണ് ചിത്രത്തിൽ ധനുഷെത്തുന്നത്. നിത്യ മേനൻ അവതരിപ്പിച്ച ശോഭന എന്ന കഥാപാത്രവും ഏറെ കയ്യടി നേടുന്നുണ്ട്. ചിത്രത്തിൽ കളിക്കൂട്ടുകാരന്റെ വീഴ്ചകൾക്ക് താങ്ങാകുന്ന, പ്രണയങ്ങൾക്കും കൗതുകങ്ങൾക്കും കൂട്ടുനിൽക്കുന്ന കൂട്ടുകാരിയാണ് ശോഭന.