അതെല്ലാം കെട്ടുകഥകള്‍,ഞങ്ങള്‍ സന്തോഷമായിരിക്കുന്നു; നടി ഭാമ
|എന്നെയും എന്‍റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിച്ച വാർത്തകളിൽ യാതൊരു വസ്തുതയും ഇല്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയത്. കമന്‍റ് ഓഫ് ആക്കിയ ശേഷമാണ് ഭാമയുടെ പ്രതികരണം.
''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്‍റെ പേരിൽ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽമീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്‍റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ.. ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി'' ഭാമ കുറിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ഭാമ കൂറുമാറിയിരുന്നു. ഭാമയുടെ കൂറുമാറ്റം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവര്‍ കേസിൽ നേരത്തെ കുറുമാറിയിരുന്നു. ഇതിനിടെയാണ് സിദ്ദീഖും ഭാമയും കൂറുമാറിയത്.