Entertainment
ഭയങ്കര തിരക്കാണ്, രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിഞ്ഞില്ല; നീലചിത്ര കേസില്‍ ശില്‍പ ഷെട്ടി
Entertainment

'ഭയങ്കര തിരക്കാണ്, രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിഞ്ഞില്ല'; നീലചിത്ര കേസില്‍ ശില്‍പ ഷെട്ടി

Web Desk
|
16 Sep 2021 9:52 AM GMT

മുംബൈ ക്രൈംബ്രാഞ്ച്​​ സമർപ്പിച്ച കുറ്റപത്രത്തിലാണ് ശില്‍പ ഷെട്ടിയുടെ മൊഴി.

ജോലിത്തിരക്കിലായതിനാല്‍ ഭര്‍ത്താവ് രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ലെന്ന് ശില്‍പ ഷെട്ടി. നീലചിത്ര നിര്‍മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ച്​​ സമർപ്പിച്ച 1400ൽ അധികം പേജുവരുന്ന ഉപകുറ്റപത്രത്തിലാണ് ശില്‍പ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്.

'ഹോട്ട്​ഷോട്ട്​, ബോളിഫെയിം ആപ്പുകളെക്കുറിച്ച്​ എനിക്ക്​ അറിവില്ല. ഞാൻ എന്‍റെ ജോലിയുമായി തിരക്കിലായിരുന്നു. അതിനാൽ കുന്ദ്ര എന്താണ്​ ചെയ്​തിരുന്നതെന്ന്​ അറിയില്ല'- ശിൽപയുടെ മൊഴിയിൽ പറയുന്നു. 2015ലാണ്​ കുന്ദ്ര വിയാൻ ഇൻഡസ്​ട്രീസ്​ ആരംഭിക്കുന്നത്. 2020 വ​രെ താനും അതിന്‍റെ ഡയറക്​ടർമാരിൽ ഒരാളായിരുന്നു. പിന്നീട്​ വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചെന്നും ശില്‍പ കൂട്ടിച്ചേര്‍ത്തു.

പ്രതികൾ സമൂഹമാധ്യമങ്ങളിൽ നീലചിത്രങ്ങൾ അപ്​ലോഡ്​ ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപുകളാണ്​ ഹോട്ട്​ഷോട്ടും ബോളിഫെയിമും. നീലചിത്ര റാക്കറ്റുമായി ബന്ധപ്പെട്ട​ ദൈനംദിന പ്രവർത്തനങ്ങൾക്കായി വിയാൻ എന്‍റർപ്രൈസസിന്‍റെ മുംബൈയിലെ ഓഫിസാണ്​ രാജ്​ കുന്ദ്ര ഉപയോഗിച്ചതെന്നാണ് ക്രൈംബ്രാഞ്ച്​ കുറ്റപത്രത്തിൽ പറയുന്നത്.

രാജ്​ കു​ന്ദ്രയ്ക്ക് പുറമെ വിയാൻ ഇൻഡസ്​ട്രീസ്​ ഐ.ടി തലവൻ റയാൻ തോർപെ, യഷ്​ താക്കൂർ, സന്ദീപ്​ ബക്ഷി എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഒമ്പതു​ പ്രതികൾക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട്​ 11 പേരാണ്​ ഇതുവരെ അറസ്റ്റിലായത്​.

Similar Posts