ഷൂട്ട് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷവും ചുമയ്ക്കുമ്പോള്‍ മണല്‍ വന്നു: പൃഥ്വിരാജ്
|നജീബിനെ പോലെയുള്ള ഒരാളുടെ ജീവിതം സിനിമയിലെത്തിക്കാന്‍ പറ്റിയത് തനിക്കൊരു അംഗീകാരമാണെന്ന് പൃഥ്വിരാജ് പറഞ്ഞു
നജീബിനെയും അദ്ദേഹം അനുഭവിച്ച ആടുജീവിതത്തെയും കുറിച്ച് അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കിയ ആടുജീവിതം തിയറ്ററുകളിലേക്ക് എത്തുകയാണ്. നജീബാകാന്‍ നടന്‍ പൃഥ്വിരാജ് നടത്തിയ മേക്കോവറും ഏറെ ചര്‍ച്ചയായിരുന്നതാണ്. ഷൂട്ട് കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷവും ചുമയ്ക്കുന്നേരം വായില്‍ നിന്ന് മണ്ണ് വന്നിരുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞു. ആടുജീവിതത്തിന്റെ വിശേഷങ്ങള്‍ മീഡിയവണിനോട് പങ്കിടുകയായിരുന്നു താരം.
ചിത്രം ഷൂട്ട് ചെയ്തതിന് ശേഷമാണ് പൃഥ്വിരാജ് നജീബിനെ നേരിട്ട് കാണുന്നതും സംസാരിക്കുന്നതും. എന്നാല്‍ 'നജീബ് ആ അവസ്ഥയിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്ന വന്ന ചിന്തകളാണ് ഒരു നടന്‍ എന്ന നിലയില്‍ ആ സമയം എന്റെ മനസ്സിലേക്കും വന്നതെന്നറിഞ്ഞപ്പോള്‍ അതൊരു ദൈവികതയായിട്ടാണ് ഞാന്‍ കണ്ടത്' പൃഥ്വിരാജ് പറഞ്ഞു. നജീബ് അനുഭവിച്ചതിന്റെ ഒരംശം പോലും തങ്ങള്‍ക്ക് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, 'ബ്ലെസ്സിയുടെ സ്‌ക്രീന്‍ പ്ലേയിലൂടെ നജീബ് കടന്നു പോയ മാനസികാവസ്ഥകള്‍ പ്രക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഒരു ഇതിഹാസ ജീവിതാനുഭവം തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും താരം വ്യക്തമാക്കി.
നജീബിനെ പോലെയുള്ള ഒരാളുടെ ജീവിതം സിനിമയിലെത്തിക്കാന്‍ പറ്റിയത് തനിക്കൊരു അംഗീകാരമാണെന്ന് പൃഥ്വിരാജ് പറഞ്ഞു
മാര്‍ച്ച് 28 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഏപ്രിലില്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. വര്‍ഷങ്ങളായുള്ള പൃഥ്വിരാജിന്റെ പരിശ്രമമാണ് ആടുജീവിതത്തില്‍ പ്രതിഫലിക്കുന്നത്.