അവിസ്മരണീയം അനശ്വര ഈണങ്ങൾ; ആസ്വാദക ഹൃദയം കീഴടക്കിയ റഹ്മാന്റെ അഞ്ചു ഗാനങ്ങൾ
|വർഷങ്ങളായി സംഗീതജ്ഞൻ എന്ന നിലയിൽ പ്രണയം, നഷ്ടം, ഭക്തി, സൗഹൃദം, ദേശസ്നേഹം എന്നീ വിഷയങ്ങളിലൂന്നിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിക്കുകയും ചില ഗാനങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തു
ലോക സംഗീത പ്രേമികൾക്ക് പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സംഗീതജ്ഞനാണ് എ. ആർ റഹ്മാൻ. വിവിധ ഭാഷകളിൽ ഒരുപാട് വർഷങ്ങളായി മികച്ച ഗാനങ്ങൾ സംഭാവന ചെയ്ത അദ്ദേഹം ജയ് ഹോ എന്ന ഗാനത്തിന് ഓസ്കാർ നേടിക്കൊണ്ടാണ് ചരിത്രം കുറിച്ചത്. അദ്ദേഹത്തിന്റെ ശബ്ദവും സംഗീതവും ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിർ വരമ്പുകൾ വിജയകരമായി ഭേദിച്ചു.
മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്ന റഹ്മാൻ എക്കാലവും ആസ്വാദകർക്ക് പ്രിയപ്പെട്ടവനാണ്.1992 ൽ മണിരത്നത്തിന്റെ റോജ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ സംഗീത സംവിധാന ലോകത്തേക്കുള്ള അയാളുടെ ഗംഭീര വരവറിയിച്ചത്. വർഷങ്ങളായി സംഗീതജ്ഞൻ എന്ന നിലയിൽ പ്രണയം, നഷ്ടം, ഭക്തി, സൗഹൃദം, ദേശസ്നേഹം എന്നീ വിഷയങ്ങളിലൂന്നിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിക്കുകയും ചില ഗാനങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തു. എ. ആർ റഹ്മാന്റെ 55 ാം ജന്മദിനത്തോടനുബന്ധിച്ച് അനശ്വരമായി തീർന്ന അദ്ദേഹത്തിന്റെ അഞ്ച് ഗാനങ്ങളെ പരിശോധിക്കാം.
1. യേ ഹസീൻ വാദിയാൻ - റോജ
യേ ഹസീൻ വാദിയാൻ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്. പാട്ടിന്റെ തമിഴ് പതിപ്പായ പുതു വെള്ളൈ മഴയ് എന്ന ഗാനം അതു പോലെ തന്നെ ജനപ്രിയമാണ്.
2. തൂ ഹി രെ- ബോംബെ
മണിരത്നത്തിന്റെ ബോംബെ എന്ന ചിത്രത്തിലെ ഗാനങ്ങൾ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാവില്ല. തലമുറകൾ ആഘോഷിക്കുന്ന നിരവധി മനോഹര ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. ഹരിഹരനും കവിതാ കൃഷ്ണമൂർത്തിയും ചേർന്ന് ആലപിച്ച തു ഹി റേ എന്ന പ്രണയഗാനമാണ് ആ പട്ടികയിൽ ഒന്നാമത് .
3. മാ തുജെ സലാം (വന്ദേമാതരം)
ഈ ആൽബം പുറത്തിറങ്ങുമ്പോൾ നിങ്ങൾ സ്കൂളിലായിരുന്നെങ്കിൽ, സ്വാതന്ത്ര്യ ദിനത്തിലോ റിപ്പബ്ലിക് ദിനത്തിലോ നിങ്ങൾ ഈ ഗാനത്തിന് നൃത്തം ചെയ്തിരിക്കാൻ സാധ്യതയുണ്ട്. ദേശസ്നേഹവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ സുപ്രധാന സംഭാവന എന്നു വേണം ഈ ഗാനത്തെ വിശേഷിപ്പിക്കാൻ.
4. ചയ്യ ചയ്യ - ദിൽ സേ
ദിൽ സേ എന്ന ചിത്രത്തിൽ എ ആർ റഹ്മാൻ ഈ പാട്ടിന് ഈണം നൽകിയപ്പോൾ സുഖ്വീന്ദർ സിംഗ് അതിന് ജീവൻ നൽകി, ഗുൽസാർ തന്റെ വരികൾ കൊണ്ട് ഗാനം അവിസ്മരണീയമാക്കി. കൂടാതെ, ട്രെയിനിന് മുകളിൽ ഷാരൂഖ് ഖാനും മലൈക അറോറയും നൃത്തം ചെയ്യുന്നത് ആർക്കാണ് മറക്കാൻ കഴിയുക?
5. ചലേ ചലോ - ലഗാൻ
ഈ പാട്ടിന്റെ വരികൾ ജാവേദ് അക്തറിന്റേതാണെങ്കിലും, എ ആർ റഹ്മാന്റെയും ശ്രീനിവാസിന്റെയും ശബ്ദം നമ്മളെ എന്നും ആസ്വാദനത്തിന്റെ മൂർദ്ധന്യതയിലെത്തിക്കുമെന്നത് തീർച്ചയാണ്. ഈ ഗാനത്തിനാണ് റഹ്മാന് മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.