Entertainment
Unni Mukundan announces new film Jai Ganesh
Entertainment

'ജയ് ഗണേഷ്'; മാളികപ്പുറത്തിന് പിന്നാലെ പുതിയ ചിത്രവുമായി ഉണ്ണി മുകുന്ദൻ

Web Desk
|
23 Aug 2023 4:17 AM GMT

ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം

മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. ജയ് ഗണേഷ് എന്നാണ് ചിത്രത്തിന്റെ പേര്. ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.

രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. ഫേസ്ബുക്കിലൂടെ ഇദ്ദേഹവും ചിത്രത്തെ കുറിച്ചുള്ള വിവരം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് അനുയോജ്യനായ നായകനെ തേടുകയായിരുന്നു താനെന്നും മാളികപ്പുറത്തിന് ശേഷം നല്ല തിരക്കഥയ്ക്കായി കാത്തിരുന്ന ഉണ്ണിയുമായി കഥ ഡിസ്‌കസ് ചെയ്തപ്പോൾ ഉണ്ണി താല്പര്യം പ്രകടിപ്പിക്കുകയുമായിരുന്നെന്ന് രഞ്ജിത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.

മിത്ത് പരാമർശം വിവാദമാകുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ ടൈറ്റിൽ തീരുമാനമായിരുന്നു എന്നാണ് രഞ്ജിത് പറയുന്നത്. ഇത് വ്യക്തമാക്കുന്ന പോസ്റ്റും രഞ്ജിത് പങ്കു വച്ചിട്ടുണ്ട്.

Similar Posts