Entertainment
ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ..? സന്തോഷ് കീഴാറ്റൂരിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ
Entertainment

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ..? സന്തോഷ് കീഴാറ്റൂരിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ

Web Desk
|
29 April 2021 10:05 AM GMT

ചേട്ടാ നമ്മള്‍ ഒരുമിച്ച്‌ അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം

ഉണ്ണി മുകുന്ദനും സന്തോഷ് കീഴാറ്റൂരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടന്‍മാരാണ്. പല സമകാലീന വിഷയത്തിലും തന്‍റെ നിലപാട് വ്യക്തമാക്കാറുള്ള നടനാണ് സന്തോഷ്. ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോക്ക് നല്‍കിയ കമന്‍റ് കാരണം ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് സന്തോഷ്.





കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്‍റ് ചെയ്യുകയായിരുന്നു. പിന്നാലെ സന്തോഷിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. നിരവധി പേരാണ് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് എത്തിയത്.

തൊട്ടുപിന്നാലെ മറുപടിയുമായി ഉണ്ണി മുകന്ദന്‍ തന്നെ രംഗത്ത് എത്തി. ചേട്ടാ നമ്മള്‍ ഒരുമിച്ച്‌ അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്‍റ് ഇട്ട് സ്വന്തം വില കളയാതെ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. ഉണ്ണിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

Similar Posts