Entertainment
ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Entertainment

ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു

Web Desk
|
24 Jun 2021 2:45 AM GMT

ചെമ്മീൻ സിനിമയുടെ നിശ്ചല ചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര മേഖലയിലെത്തിയത്

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനും ​ ​ഫോട്ടോ​ഗ്രാഫറുമായ​ ​ശിവൻ ​അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.

കേരളത്തിലെ ആദ്യ ഗവണ്‍മെന്‍റ് പ്രസ് ഫോട്ടോഗ്രഫറാണ്. ജവഹര്‍ലാല്‍ നെഹ്‌റു മുതൽ ഒട്ടനവധി നേതാക്കളുടെ രാഷ്‌ട്രീയ ജീവിതം പകർത്തി. 1959ൽ തിരുവനന്തപുരം സ്‌റ്റാച്യുവിൽ ശിവൻസ് സ്‌റ്റുഡിയോ തുടങ്ങി.

ചെമ്മീൻ സിനിമയുടെ നിശ്ചല ചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര മേഖലയിലെത്തിയത്. സ്വപ്നം, അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങൾ, കിളിവാതിൽ, കേശു, ഒരു യാത്ര തുടങ്ങിവയാണ് പ്രധാന ചിത്രങ്ങൾ. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ചലച്ചിത്ര പ്രവർത്തകരായ സംഗീത് ശിവൻ, സന്തോഷ് ശിവന്‍, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.

Similar Posts