ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി വിക്രം വേദ; റിലീസ് 100 രാജ്യങ്ങളില്‍
|തമിഴ് സിനിമയുടെ റീമെയ്ക്കാണ് ചിത്രം
ഋത്വിക് റോഷനും സെയ്ഫ് അലി ഖാനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന വിക്രം വേദ 100 രാജ്യങ്ങളില്‍ റിലീസ് ചെയ്യും. ഇതേപേരിലുള്ള തമിഴ് സിനിമയുടെ റീമെയ്ക്കാണ് ചിത്രം.
പുഷ്കർ-ഗായത്രി സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഈ വർഷത്തെ ഏറ്റവും വലിയ ബോളിവുഡ് റിലീസുകളിൽ ഒന്നാണ്. വിക്രമായി സെയ്ഫ് അലി ഖാനും വേദയായി ഋത്വിക് റോഷനുമെത്തും. മാധവനും വിജയ് സേതുപതിയുമാണ് തമിഴില്‍ വിക്രവും വേദയുമായെത്തിയത്.
അമേരിക്ക, യു.കെ, ന്യൂസിലാൻഡ്, ആസ്ത്രേലിയ, ജപ്പാൻ, റഷ്യ, പനാമ, പെറു തുടങ്ങി 100 രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. ഭൂഷൺ കുമാർ, എസ്. ശശികാന്ത്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വിക്രം വേദയുടെ വിദേശ വിതരണം റിലയൻസ് എന്റർടൈൻമെന്റ് ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റുമായി സഹകരിച്ചാണ് ചെയ്യുക. സെപ്തംബർ 30ന് ചിത്രം തിയേറ്ററുകളിലെത്തും.