രാത്രി 12 വരെ കടകള്‍ തുറന്നാല്‍ തിരക്ക് കുറയും; ഇനിയും അടച്ചുപൂട്ടരുതെന്ന് സംവിധായകന് വിനോദ് ഗുരുവായൂര്‍
|കൂടുതൽ സമയം കടകൾ തുറക്കട്ടെ
ലോക്ഡൌണില് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടവേളക്ക് ശേഷം കര്‍ശന ഉപാധികളോടെ സിനിമാ ഷൂട്ടിംഗിനും അനുമതി നല്‍കിയിട്ടുണ്ട്. എ,ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശങ്ങളിലാണ് ചിത്രീകരണത്തിന് അനുമതി. രോഗവ്യാപനത്തില്‍ കുറവില്ലെങ്കിലും ഇനിയൊരു ലോക്ഡൌണ് താങ്ങാനാവില്ലെന്നാണ് വിവിധ രംഗത്തു നിന്നുള്ളവര്‍ പറയുന്നത്. കൂടുതല്‍ സമയം കടകള്‍ തുറന്നാല്‍ അകലം പാലിക്കാന്‍ എളുപ്പമാകുമെന്നാണ് സംവിധായകന് വിനോദ് ഗുരുവായൂരിന്റെ അഭിപ്രായം. ഇനി ഒരു അടച്ചുപൂട്ടല്‍ താങ്ങാനാകില്ലെന്നും വിനോദിന്റെ കുറിപ്പില്‍ പറയുന്നു.
വിനോദിന്റെ കുറിപ്പ്
കൂടുതൽ സമയം കടകൾ തുറക്കട്ടെ. രാത്രി 12 വരെ ഷോപ്പ് തുറന്നാൽ തിരക്കില്ലാത്ത, അകലം പാലിക്കാൻ എളുപ്പമാവും. ബസുകൾ കൂടുതൽ ട്രിപ്പുകളും, രാത്രികളിലും ഓടണം. രാത്രികൾ കൃത്യമായി ഉപയോഗിച്ചാൽ ക്യു നിർത്തി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാൻ പറ്റില്ലേ. രണ്ടു ഷിഫ്റ്റായി തിരിച്ചാൽ എല്ലാവർക്കും ജോലിയുമാവില്ലേ. ഇനി അടച്ചു പൂട്ടരുത്. പിടിച്ചു നിൽക്കാൻ കഴിയാത്തതുകൊണ്ടാണ്. വിനോദ് ഗുരുവായൂർ.