Entertainment
റിലീസിനു ശേഷം ചിത്രത്തെക്കുറിച്ച് മോശം പ്രതികരണമാണ് ലഭിക്കുന്നതെങ്കില്‍ ഇതെന്‍റെ അവസാന സിനിമയായിരിക്കും; ഇലവീഴാപൂഞ്ചിറയുടെ നിര്‍മാതാവ്
Entertainment

റിലീസിനു ശേഷം ചിത്രത്തെക്കുറിച്ച് മോശം പ്രതികരണമാണ് ലഭിക്കുന്നതെങ്കില്‍ ഇതെന്‍റെ അവസാന സിനിമയായിരിക്കും; ഇലവീഴാപൂഞ്ചിറയുടെ നിര്‍മാതാവ്

Web Desk
|
20 Jun 2022 5:20 AM GMT

വിജയിച്ച ഓരോ നടന്‍റെയും പിന്നിൽ ഒരു സംവിധായകനുണ്ട്

സൗബിന്‍ ഷാഹിറിനെ നായകനാക്കി തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ഇലവീഴാപൂഞ്ചിറയിലെ വയർലസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോ​ഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. കപ്പേള എന്ന ചിത്രത്തിനു ശേഷം വിഷ്ണു വേണു നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഇലവീഴാപൂഞ്ചിറ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വിഷ്ണു പങ്കുവച്ച ഒരു കുറിപ്പാണ് ചര്‍ച്ചയാവുന്നത്. ചിത്രത്തില്‍ സൗബിന്‍റേത് സമാനതകളില്ലാത്ത പ്രകടനമാണെന്നും ചിത്രത്തെക്കുറിച്ച് മോശം റിവ്യൂകളാണ് വരുന്നതെങ്കില്‍ ഇലവീഴാപൂഞ്ചിറ തന്‍റെ അവസാന സിനിമയായിരിക്കുമെന്ന് വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. സൗബിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു നിര്‍മാതാവിന്‍റെ കുറിപ്പ്

വിഷ്ണുവിന്‍റെ കുറിപ്പ്

ഇതാ..സംവിധായകന്‍റെ നടന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇവിടെ ഞാന്‍ പുറത്തുവിടുന്നു. വിജയിച്ച ഓരോ നടന്‍റെയും പിന്നിൽ ഒരു സംവിധായകനുണ്ട്, തന്‍റെ ക്രാഫ്റ്റിൽ നന്നായി വൈദഗ്ധ്യമുള്ള ഒരു മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ. ഒരു നടനെ അവർ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് വാർത്തെടുക്കാൻ അയാള്‍ സഹായിക്കുന്നു. ഒരു കഥാപാത്രത്തിന്‍റെയോ സിനിമയുടെയോ വിജയവും പരാജയവും അഭിനയത്തിന്‍റെയും കഥയുടെയും സംവിധാനത്തിന്‍റെയും സമന്വയമാണ്. ആക്ഷനും കട്ടിനും ഉള്ളിൽ ഒരു അഭിനേതാവിന്‍റെ പ്രകടനത്തിന്‍റെ മികവ് നിർണയിക്കുന്നത് സംവിധായകനാണ്. ഒരു നടനെന്ന വിലയില്‍ സൗബിന്‍ ഷാഹിറിന്‍റെ പ്രകടനത്തിന്‍റെ തത്സമയ സാക്ഷിയായതിനാല്‍ ഇലവീഴാപൂഞ്ചിറ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ്.

റിലിസീനു ശേഷം ചിത്രത്തെക്കുറിച്ച് മോശം പ്രതികരണമാണ് ലഭിക്കുന്നതെങ്കില്‍ ഇതെന്‍റെ അവസാന സിനിമയായിരിക്കും. സെൻട്രൽ പിക്‌ചേഴ്‌സ്, ഫാർസ് എന്നീ സിനിമകളിലൂടെ 'ഇലവീഴാപൂഞ്ചിറ' ഉടൻ തിയറ്ററുകളിലെത്തുമെന്ന് പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ട്.

Similar Posts