Entertainment
Vivek Agnihotri congratulates India’s 2024 Oscar entry 2018; opens up about taking The Vaccine War to Oscars: ‘If I have to go…’
Entertainment

ഓസ്കറിന് പോകണമെങ്കില്‍ ഞാന്‍ നേരിട്ട് പോകും ഏറ്റവും വലുത് ദേശീയ അവാർഡ്: വിവേക് അഗ്നിഹോത്രി

Web Desk
|
3 Oct 2023 1:13 PM GMT

'ഞാനൊരു ഇന്ത്യക്കാരനാണ്, രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുക എന്നതാണ് അഭിമാനകരമായ കാര്യം'

തനിക്ക് ഓസ്കറിന് പോവണമെങ്കില്‍ ഒറ്റയ്ക്ക് പോവുമെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഏറ്റവും വലുത് ദേശീയ അവാർഡാണെന്നും തന്‍റെ രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയേക്കാള്‍ വലുതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓസ്കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗ എന്‍ട്രിയായ 2018 ന്‍റെ അണിയറപ്രവർത്തകരെ വിവേക് അഗ്നിഹോത്രി അഭിനന്ദിച്ചു.

"എനിക്ക് ഏറ്റവും പ്രധാനം ദേശീയ അവാർഡാണ്. ഞാൻ ഒരു ഇന്ത്യക്കാരനാണ്, എന്റെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയിൽ വിശ്വസിക്കുന്നു. നമ്മുടെ സിനിമകൾ ഇന്ത്യൻ ചുറ്റുപാടുകളിലും സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലും പശ്ചാത്തലമാക്കിയവയാണ്, രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുക എന്നത് അഭിമാനകരമായ കാര്യമാണ്. ദേശീയ അവാർഡിനായി ഞങ്ങൾ സിനിമകൾ നിർമ്മിക്കുന്നു എന്നല്ല, മറിച്ച് ഞങ്ങളുടെ സിനിമകളുടെ തീമുകൾ അതിന് അനുയോജ്യമാണ്. എനിക്ക് ഓസ്കറിന് പോകണമെങ്കിൽ, ഞാൻ നേരിട്ട് പോകും. 2018 നെ ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ. ഏറ്റവും മികച്ചത് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്- ”വിവേക് അഗ്നിഹോത്രി പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ എത്തിയ വിവേക് അഗ്നിഹോത്രി ചിത്രം ദി വാക്‌സിൻ വാർ തിയറ്ററില്‍ കിതക്കുകയാണ്. ചിത്രം കാണാന്‍ ആളില്ലാതായതോടെ പല സെന്‍ററുകളില്‍ നിന്നും നീക്കി. വലിയ മുതല്‍മുടക്കില്‍ എടുത്ത ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് വെറും 7.25 കോടി രൂപ മാത്രമാണ്. കൊറോണ വാക്സിന്‍ വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞരുടെ കഥയാണ് വാക്സിൻ വാറിലൂടെ പറയുന്നത്. വിവേക് അഗ്നിഹോത്രിയുടെ ഭാര്യയും ഭാര്യയും അഭിനേതാവുമായ പല്ലവി ജോഷിയാണ് ചിത്രം നിർമ്മിച്ചത്. അനുപം ഖേർ, നാനാ പടേക്കർ, റൈമ സെൻ, പല്ലവി ജോഷി, സപ്തമി ഗൗഡ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

Similar Posts