ടോം ഹാങ്ക്‌സിന്റെ പ്രിയപ്പെട്ട 'വിൽസൺ'; കാസ്റ്റ് എവേയിലെ വോളിബോൾ പന്ത് ലേലം ചെയ്തു
|ഏകദേശം രണ്ടേകാൽ കോടിയിലേറെ രൂപയ്ക്കാണ് പന്തു വിറ്റത്
ടോം ഹാങ്ക്‌സിനെ നായകനാക്കി റോബര്‍ട്ട് സിമിക്കിസ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം കാസ്റ്റ് എവേയിലെ വോളിബോള്‍ പന്ത് ലേലം ചെയ്തു. ലോസ് ആഞ്ജല്‍സിലെ പ്രോപ് സ്റ്റോറാണ് ഏകദേശം രണ്ടേകാല്‍ കോടിയിലേറെ രൂപയ്ക്ക് പന്തു വിറ്റത്. 'വില്‍സണ്‍' എന്ന് പേരിട്ട് വിളിക്കുന്ന വോളിബോളിന് ചിത്രത്തില്‍ നിര്‍ണായക പങ്കുണ്ട്.
2000ത്തിലാണ് കാസ്റ്റ് എവേ എന്ന സാഹസിക ചലച്ചിത്രം റിലീസ് ചെയ്തത്. കൊറിയര്‍ സ്ഥാപനമായ ഫെഡക്‌സിലെ ജോലിക്കാരനായ ചക് നോളന്‍റ് തെക്കന്‍ പസഫിക് സമുദ്രത്തില്‍ വിമാനം തകര്‍ന്ന് വീണ് ഒരു ജനവാസമില്ലാത്ത ദ്വീപിലെത്തപ്പെടുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനും രക്ഷപ്പെടുന്നതിനുമായി നായകന്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ അത് വിജയിക്കുന്നതുമാണ് ചിത്രം പറയുന്നത്.
ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപില്‍ നായകന് കൂട്ടാകുന്നത് വില്‍സണനാണ്. ജീവനില്ലാത്ത വില്‍സണുമായി നോളന്‍റ് ചങ്ങാത്തത്തിലാവുകയും അതിനോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ടോം ഹാങ്ക്സ് ആണ് സിനിമയിൽ ചക്ക് നോളന്റായി അഭിനയിച്ചത്. ഏറ്റവും നല്ല നടനുള്ള ഓസ്‌കാര്‍ പുര്‍സ്‌കാരത്തിനും കാസ്റ്റ് എവേയിലൂടെ അദ്ദേഹം അര്‍ഹനായി.