ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസു കൊടുക്കണം, ആരു നഷ്ടപരിഹാരം തരും? ബെന്യാമിന്‍
|വിവാഹിതയായ പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്‍റെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ചിരിവിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്
ബേസില്‍ ജോസഫും ദര്‍ശനും നായികാനായകന്‍മാരായി അഭിനയിക്കുന്ന ജയ ജയ ജയ ജയഹേ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. വിവാഹിതയായ പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്‍റെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ചിരിവിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍
''ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും. എന്തായാലും തീയേറ്റർ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്‍റെ രാജേഷ് സൂപ്പർ. ദർശനയുടെ ജയ ഡൂപ്പർ. പക്ഷെ രാജേഷിന്‍റെ അമ്മയാണ് സൂപ്പർ ഡൂപ്പർ. സംവിധായകൻ വിപിൻ ദാസിനും സംഘത്തിനും അഭിനന്ദനങ്ങൾ'' ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിപിന്‍ദാസാണ് ചിത്രത്തിന്‍റെ സംവിധാനം. ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ഐക്കൺ സിനിമാസ് ആണ് 'ജയ ജയ ജയ ജയ ഹേ'യുടെ വിതരണക്കാർ. ബബ്ലു അജുവാണ് ഛായാഗ്രഹകന്‍. ജോൺ കുട്ടിയാണ് എഡിറ്റിങ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാന രചന-വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല-ബാബു പിള്ള. ചമയം-സുധി സുരേന്ദ്രൻ. വസ്ത്രലങ്കാരം-അശ്വതി ജയകുമാർ. നിർമ്മാണ നിർവഹണം-പ്രശാന്ത് നാരായണൻ. മുഖ്യ സഹ സംവിധാനം-അനീവ് സുരേന്ദ്രൻ. ധനകാര്യം-അഗ്നിവേഷ്. പ്രൊഡക്ഷൻ കോർഡിനേറ്റർ-ഐബിൻ തോമസ്. നിശ്ചല ചായാഗ്രഹണം-എസ്.ആർ.കെ . വാർത്താ പ്രചരണം-വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്.