Entertainment
put your head on Mammootty chest, Shobha De,  head,  Mammootty, chest,
Entertainment

മമ്മൂട്ടിയുടെ നെഞ്ചിൽ തല ചേർത്തുവെക്കണം: ശോഭാ ഡേ

Web Desk
|
6 Feb 2023 3:38 PM GMT

ഒരിക്കൽ കൂടി ജീവിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ആരാകണമെന്ന ചോദ്യത്തിന് മമ്മൂട്ടിയാകണമെന്നായിരുന്നു ശോഭയുടെ മറുപടി

മമ്മൂട്ടിയെ കാണുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ നെഞ്ചിൽ തല ചേർത്തുവെക്കണമെന്ന് ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരിയുമായ ശോഭാ ഡേ. ഒരിക്കൽ കൂടി ജീവിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ആരാകണമെന്ന ചോദ്യത്തിന് മമ്മൂട്ടിയാകണമെന്നായിരുന്നു ശോഭയുടെ മറുപടി. അതിന്‍റെ കാരണമായി ശോഭ പറഞ്ഞത് തനിക്ക് അദ്ദേഹത്തോട് ആരാധനയാണെന്നാണ്. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ വെച്ചായിരുന്നു ശോഭ ഡേയുടെ പരാമർശം.

'അദ്ദേഹത്തിന്‍റെ പഴയ സിനിമയാണ് ഞാൻ കണ്ടത്. അപ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തിനെ ഇഷ്ടമായി. എന്നെങ്കിലും മമ്മൂട്ടിയെ കാണാൻ കഴിയുമോ എന്ന് ഞാൻ എന്‍റെ ഭർത്താവിനോട് ചോദിച്ചിട്ടുണ്ട്. ഹോളിവുഡിലോ ബോളിവുഡിലോ ഒന്നും ഇത്രയും വിരിഞ്ഞ നെഞ്ചുള്ള നടൻമാരില്ല. പിന്നെ ആ ശബ്ദവും കണ്ണുകളിലെ കരുണയും അഭിനയത്തിലെ സംവേദനക്ഷമതയും ബുദ്ധിശക്തിയും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. സമ്പന്നമായ ജീവിതവും അതിശയകരമായ കരിയറും ഉള്ള ആളാണ് മമ്മൂട്ടി. നിങ്ങള്‍ തെറ്റിദ്ധരിക്കുമോ എന്നറിയില്ല, അത് എനിക്ക് പ്രശ്നവുമല്ല. എന്നെങ്കിലും അദ്ദേഹത്തെ കണ്ടാൽ അര സെക്കന്‍റ് എങ്കിലും എനിക്ക് അദ്ദേഹത്തിന്‍റെ പാറ പോലുള്ള നെഞ്ചിൽ തല ചേർത്തുവെക്കണം, അല്ലെങ്കിൽ ഒരു മൈക്രോ സെക്കന്‍റ് നേരത്തേക്കെങ്കിലും. അത് എനിക്ക് സ്വർഗത്തിൽ പോയത് പോലെ ആയിരിക്കും. ശേഷം ഞാനൊന്ന് പുഞ്ചിരിക്കും'. എന്നാണ് ശോഭ ഡേ പറഞ്ഞത്.

Similar Posts