''ട്രെയിലര്‍ മനോഹരം, സിനിമക്കായി കാത്തിരിക്കാനാവില്ല''; ഭീമന്‍റെ വഴിക്ക് ആശംസകളുമായി യൂസുഫ് പത്താന്‍
|യൂസുഫ് പത്താന്‍റെ ട്വിറ്റര്‍ സന്ദേശത്തിന് തിരക്കഥാകൃത്ത് ചെമ്പനും സംവിധായകന്‍ അഷ്റഫ് ഹംസയും സ്നേഹം അറിയിച്ചു.
കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകന്‍ അഷ്റഫ് ഹംസ അണിയിച്ചൊരുക്കിയ 'ഭീമന്‍റെ വഴി'-ക്ക് ആശംസകള്‍ അറിയിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസുഫ് പത്താന്‍. "കേരളത്തിലെ എന്‍റെ സുഹൃത്തുക്കളായ കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു എന്നിവര്‍ക്ക് ആശംസകള്‍. ട്രെയിലര്‍ മനോഹരം, സിനിമക്കായി കാത്തിരിക്കാന്‍ കഴിയില്ല'', എന്നാണ് യൂസുഫ് പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്. സിനിമയുടെ ഇന്ത്യക്ക് പുറത്തുള്ള റിലീസ് പോസ്റ്ററിനോടൊപ്പം ട്രെയിലറും യൂസുഫ് പത്താന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. യൂസുഫ് പത്താന്‍റെ ട്വിറ്റര്‍ സന്ദേശത്തിന് തിരക്കഥാകൃത്ത് ചെമ്പനും സംവിധായകന്‍ അഷ്റഫ് ഹംസയും സ്നേഹം അറിയിച്ചു.
ഡിസംബര്‍ മൂന്നിന് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ഭീമന്‍റെ വഴിക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 'തമാശ' എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഷ്റഫിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഭീമന്‍റെ വഴി. ചെമ്പന്‍ വിനോദ് ജോസിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ചിന്നു ചാന്ദ്‍നിയാണ് ചിത്രത്തില്‍ നായിക. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍, എഡിറ്റിംഗ് നിസാം കാദിരി, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ആക്ഷന്‍ സുപ്രീം സുന്ദര്‍, നൃത്തസംവിധാനം ശ്രീജിത്ത് പി ഡാസ്‍ലേഴ്സ്, മേക്കപ്പ് ആര്‍.ജി വയനാടന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിസണ്‍ സി ജെ. ചെമ്പോസ്‍കി മോഷന്‍ പിക്ചേഴ്സ്, ഒ.പി.എം സിനിമാസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം ഒ.പി.എം സിനിമാസ്.