Kerala
വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കി
Kerala

വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കി

|
26 Feb 2021 9:28 AM GMT

ഇരട്ട പരിശോധന വാർത്ത പുറത്ത് കൊണ്ട് വന്നത് മീഡിയവൺ

വിദേശത്ത് നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ പരിശോധനയാണ് സൗജന്യമാക്കിയത്.ഗൾഫിൽ നിന്നുൾപ്പടെയുള്ള പ്രവാസികൾക്ക് സ്വന്തം ചെലവിൽ വിമാനത്താവളങ്ങളിൽ നിലവിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടായിരിക്കെ വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യേണ്ട സാഹചര്യം മീഡിയവൺ ആണ് പുറത്ത് കൊണ്ട് വന്നത്.

വിദേശത്തുനിന്ന്​ വരുന്നവരെ പരിശോധനയിൽനിന്ന്​ ഒഴിവാക്കാതിരിക്കാൻ സാധിക്കില്ല. കോവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടാകാൻ സാഹചര്യമുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന നടത്തണം. വീട്ടിൽ ക്വാറന്‍റീനിൽ തുടരാം. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശത്തുനിന്നെത്തുവർക്ക്​ കേന്ദ്രനിർദേശത്തിന്‍റെ അടിസ്​ഥാനത്തിൽ ആർ.ടി.പി.സി.ആർ പരിശോധന തുടങ്ങിയിരുന്നു. വിദേശത്തെ പരിശോധനക്ക്​ ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക്​ വിധേയമാകുന്നതിനെതിരെ എതിർപ്പും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്​ പുതിയ തീരുമാനം.

Related Tags :
Similar Posts