Football
മിസ്‍റിന്‍റെ രാജകുമാരനെ റഷ്യക്ക് നഷ്ടമാകുമോ ?
Football

മിസ്‍റിന്‍റെ രാജകുമാരനെ റഷ്യക്ക് നഷ്ടമാകുമോ ?

Web Desk
|
20 Jun 2018 9:18 AM GMT

മെസി, നെയ്മര്‍, റൊണാള്‍ഡോ... ഈ മൂന്ന് പേരുകള്‍ക്കൊപ്പം റഷ്യന്‍ ലോകകപ്പില്‍ വാഴ്ത്തപ്പെട്ട പേരാണ് ഈജിപ്ത് താരം മുഹമ്മദ് സലായുടേത്. ഈജിപ്തിന്‍റെ ലോകകപ്പ് സ്വപ്നങ്ങളെ ഒന്നാകെ നെഞ്ചേറ്റിയവന്‍.  

അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ റഷ്യന്‍ ലോകകപ്പിന്‍റെ ആദ്യ നഷ്ടങ്ങളിലൊന്നാകാന്‍ പോകുന്നത് ഈജിപ്തും അവരുടെ സൂപ്പര്‍ താരം മുഹമ്മദ് സലായുമായിരിക്കും. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഈജിപ്തിനായി കാര്യമായൊന്നും ചെയ്യാന്‍ പരിക്കിന്‍റെ പിടിയിലായിരുന്ന മുഹമ്മദ് സലാക്കും കഴിഞ്ഞില്ല. സൌദി അറേബ്യക്കെതിരെ ഉറുഗ്വേ വിജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ സലായുടെ ഈജിപ്തിന് നാട്ടിലേക്ക് മടങ്ങാം.

മെസി, നെയ്മര്‍, റൊണാള്‍ഡോ.. ഈ മൂന്ന് പേരുകള്‍ക്കൊപ്പം റഷ്യന്‍ ലോകകപ്പില്‍ വാഴ്ത്തപ്പെട്ട പേരാണ് ഈജിപ്ത് താരം മുഹമ്മദ് സലായുടേത്. ഈജിപ്തിന്‍റെ ലോകകപ്പ് സ്വപ്നങ്ങളെ ഒന്നാകെ നെഞ്ചേറ്റിയവന്‍. എന്നാല്‍ ലോകകപ്പിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട സലായുടെ ഈജിപ്തിന് ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തേക്കുള്ള വഴി തുറന്നിരിക്കുകയാണ്. പരിക്കു മൂലം ആദ്യ മത്സരത്തിനിറങ്ങാതിരുന്ന താരം, രണ്ടാം മത്സരത്തില്‍ റഷ്യക്കെതിരെയാണ് ലോകകപ്പിലെ തന്‍റെ ആദ്യ ഗോള്‍ നേടിയത്.

ഗോളൊഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ മുന്നേറ്റം റഷ്യന്‍ പോസ്റ്റിലേക്ക് നടത്താന്‍ സലാക്ക് കഴിഞ്ഞില്ല. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ സലാ ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കാതെയാണ് കളത്തിലിറങ്ങിയത്. പ്രതിഭാധനനായ മുന്നേറ്റ താരത്തിന് കൃത്യമായി പന്തെത്തിക്കുന്നതിലും ഈജിപ്ഷ്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു. സലാ കളിക്കാതിരുന്ന ആദ്യ മത്സരത്തില്‍ ഉറുഗ്വേയോട് ഒരു ഗോളിനാണ് ഈജിപ്ത് പരാജയപ്പെട്ടത്. ഗ്രൂപ്പിലെ ഉറുഗ്വേയും സൌദി അറേബ്യയും തമ്മിലുള്ള മത്സരം ഇന്ന് നടക്കും. അതില്‍ ഉറുഗ്വേ ജയിക്കുകയോ സമനിലയാവുകയോ ചെയ്താല്‍ മിസ്റിലെ രാജകുമാരനെന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിച്ച സലാക്ക് മടങ്ങാം, പ്രതീക്ഷകളെല്ലാം അടുത്ത ലോകകപ്പിലേക്ക് ബാക്കി വെച്ച്.

Similar Posts