റൊണാള്‍ഡോക്ക് ഭീഷണിയായി ലുക്കാക്കു
|രണ്ട് മത്സരങ്ങള്‍, നാല് ഗോള്‍. ഈ ലോകകപ്പിലെ തികഞ്ഞ സെന്റര്‍ സ്ട്രൈക്കറാവുകയാണ് റൊമേലു ലുക്കാക്കു. ഡീഗോ മറഡോണക്ക് ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളടിക്കുന്ന താരമായി മാറിയിരിക്കുകയാണ്
മിന്നുന്ന ഫോം തുടരുകയാണ് ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കു. ഇന്നലത്തെ ഇരട്ടഗോള്‍ നേട്ടത്തോടെ ലുക്കാക്കു ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒപ്പമാണ്. എന്നാല്‍ മത്സരത്തിനിടെ പരിക്കേറ്റ ലുക്കാക്കുവിന് ഇംഗ്ലണ്ടുമായുള്ള മത്സരം നഷ്ടമാകും.
രണ്ട് മത്സരങ്ങള്‍, നാല് ഗോള്‍. ഈ ലോകകപ്പിലെ തികഞ്ഞ സെന്റര്‍ സ്ട്രൈക്കറാവുകയാണ് റൊമേലു ലുക്കാക്കു. ഡീഗോ മറഡോണക്ക് ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളടിക്കുന്ന താരമായി മാറിയിരിക്കുകയാണ് ലുക്കാക്കു. 1986 ലായിരുന്നു മറഡോണ ഈ നേട്ടം കൈവരിച്ചത്. ലോകകപ്പിലും യൂറോകപ്പിലും കൂടി ബെല്‍ജിയത്തിന്റെ ടോപസ്കോററായും ലുക്കാക്കു മാറി.
കഴിഞ്ഞ 12 മാസത്തിനിടെ 17 ഗോളുകളാണ് ബെല്‍ജിയം സ്ട്രൈക്കര്‍ രാജ്യത്തിനായി അടിച്ച് കൂട്ടിയത്. എന്നാല്‍ തുനീഷ്യക്കെതിരായ മത്സരത്തില്‍ പരിക്കേറ്റത് ബെല്‍ജിയന്‍ ആരാധകര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. അടുത്ത മത്സരത്തില്‍ ലുക്കാക്കു കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.