Football
സലാഹ് ദേശീയ ടീമില്‍ നിന്ന് രാജിവെക്കുന്നുവെന്ന വാര്‍ത്ത; സത്യമെന്ത്? 
Football

സലാഹ് ദേശീയ ടീമില്‍ നിന്ന് രാജിവെക്കുന്നുവെന്ന വാര്‍ത്ത; സത്യമെന്ത്? 

Web Desk
|
25 Jun 2018 5:43 AM GMT

ചെച്‌നിയന്‍ നേതാവ് റംസാന്‍ കാദ്യറോവിനൊപ്പമുളള സലാഹിന്റെ ചിത്രം ഏറെ വിവാദമായിരുന്നു.

സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ദേശീയ ടീമില്‍ നിന്ന് രാജിവെക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍. സലാഹും ഞങ്ങളും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും താരം ക്യാമ്പില്‍ സന്തോഷവാനാണെന്നും ഫെഡറേഷ്യന്‍ വ്യക്തമാക്കി. സലാഹ് ഞങ്ങളോടൊപ്പം ട്രെയിനിങ് നടത്തുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, അതിനര്‍ത്ഥം തന്നെ താരം സന്തോഷവാനാണെന്നാണ് മറിച്ചുള്ള വാര്‍ത്തകള്‍ കളവാണെന്നും ഫെഡറേഷന്‍ അംഗം വ്യക്തമാക്കി.

ചെച്‌നിയന്‍ നേതാവ് റംസാന്‍ കാദ്യറോവിനൊപ്പമുളള സലാഹിന്റെ ചിത്രം ഏറെ വിവാദമായിരുന്നു. പിന്നാലെ കാദ്യറോവ് സലാഹിന് ചെച്‌നിയന്‍ റിപ്പബ്ലിക്കിന്റെ പൗരത്വവും നല്‍കി. ഇതോടെ വിവാദം കൊഴുത്തു. താരം ടീമില്‍ നിന്ന് രാജിക്കൊരുങ്ങുന്നതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ചെച്നിയന്‍ ബന്ധത്തിന്റെ പേരില്‍ രാഷ്ട്രീയമായി വലിച്ചിഴക്കുന്നതില്‍ സലാഹ് ദുഖിതനാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനായി റഷ്യയിലെത്തിയ സലാഹിന് കാദ്യറോവ് വിരുന്നൊരുക്കിയിരുന്നു. ടീമിന്റെ ക്യാമ്പൊരുക്കിയതും ഇവര്‍ക്ക് അനുകൂലമായ മേഖലയിലായിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഏറെ വിവാദങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ചെച്നിയന്‍ നേതാവായ റംസാന്‍ കാദ്യറോവ്. ഈജിപ്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക്, സലാഹ് ചിത്രം പകര്‍ത്തിയതില്‍ അസംതൃപ്തിയുണ്ടായിരുന്നു. ഇവര്‍ ഫിഫക്ക് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ലോകകപ്പില്‍ രണ്ട് മത്സരങ്ങളും തോറ്റ ഈജിപ്ത് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ഇതില്‍ ആദ്യ മത്സരത്തില്‍ സലാഹിന് പരിക്ക് മൂലം കളിക്കാനായിരുന്നില്ല.

Similar Posts