ഫ്രാന്‍സ്, ഡെന്മാര്ക്ക് പ്രീക്വാര്‍ട്ടറില്‍
|ഗ്രൂപ്പ് സിയില്‍ പെറുവിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ് ആസ്ട്രേലിയ പുറത്തായി. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ഡെന്മാര്ക്ക് പ്രീക്വാര്‍ട്ടറില്‍ കടന്നു.
ഗ്രൂപ്പ് സിയില്‍ പെറുവിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ് ആസ്ട്രേലിയ പുറത്തായി. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ഡെന്മാര്ക്ക് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സാണ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ആദ്യ ടീം.
ആദ്യ രണ്ട് കളിയും തോറ്റ പെറു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ ആസ്ട്രേലിയക്ക് നേരിയ പ്രതീക്ഷയുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകളെ പെറു രണ്ട് ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. പെറുവിന് വേണ്ടി കാരിലോ(18)ഗ്വറേറോ(50) എന്നിവരാണ് ഗോള്‍ നേടിയത്. തിരിച്ചടിക്കാനുള്ള ആസ്ട്രേലിയയുടെ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല.
അതേസമയം കരുത്തരായ ഫ്രാന്‍സിനെ ഡെന്മാര്ക്ക് സമനിലയില്‍ കുരുക്കി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ ഫ്രാന്‍സിന് മത്സരം നിര്ണ്ണായകമല്ലായിരുന്നു. എന്നാല്‍ ഡെന്മാര്ക്കിന് തോല്‍വി ഒഴിവാക്കേണ്ടതായിരുന്നു. വിരലിലെണ്ണാവുന്ന മുന്നേറ്റങ്ങളൊഴിച്ച് മത്സരത്തിന് കാര്യമായ ഓളം സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും ആയില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലകളുമായി അഞ്ച് പോയിന്റോടെ ഡെന്മാര്ക്ക് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തി.