Football
രാജ്യത്തിന് വേണ്ടി കളിച്ചുകിട്ടുന്ന പ്രതിഫലം ചാരിറ്റിക്ക് നല്‍കുന്ന ഫ്രഞ്ച് താരം എംബാപ്പെ
Football

രാജ്യത്തിന് വേണ്ടി കളിച്ചുകിട്ടുന്ന പ്രതിഫലം ചാരിറ്റിക്ക് നല്‍കുന്ന ഫ്രഞ്ച് താരം എംബാപ്പെ

Web Desk
|
30 Jun 2018 9:25 AM GMT

ചില മനുഷ്യരങ്ങനെയാണ്, ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. കാല്‍പ്പന്ത് കളിയില്‍ മാത്രമല്ല, കാരുണ്യത്തിലും 19 കാരനായ ഈ താരം മാതൃകയാണ്. കാരുണ്യ സ്പര്‍ശത്തിന്‍റെ മുഖമാകുകയാണ് കിയാന്‍ എംബാപ്പെ. 

ചില മനുഷ്യരങ്ങനെയാണ്, ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. കാല്‍പ്പന്ത് കളിയില്‍ മാത്രമല്ല, കാരുണ്യത്തിലും 19 കാരനായ ഈ താരം മാതൃകയാണ്. ഫുട്ബോള്‍ മൈതാനത്തെ കാരുണ്യ സ്പര്‍ശത്തിന്‍റെ വേറിട്ട മുഖമാകുകയാണ് ഫ്രഞ്ച് താരം കിയാന്‍ എംബാപ്പെ.

ലോകകപ്പ് കളിക്കുന്നത് ഒരു സ്വപ്നമാണ്. എന്‍റെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ് റഷ്യയില്‍. കളിക്കുമ്പോള്‍ സ്വാഭാവികമായും പ്രതിഫലവും ലഭിക്കും. പക്ഷേ ഞാനത് കാര്യമാക്കാറില്ല. രാജ്യത്തിന് വേണ്ടി ബൂട്ടണിയുമ്പോള്‍ പണത്തിന് വേണ്ടി കളിക്കാന്‍ താല്‍പര്യമില്ല - എംബാപ്പെ പറയുന്നു.

റഷ്യന്‍ ലോകകപ്പില്‍ ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഫ്രാന്‍സിന്‍റെ മുന്നേറ്റനിരയില്‍ എംബാപ്പെയുമുണ്ടാകും. ഇതുവരെ മൂന്നു മത്സരങ്ങളില്‍ ഫ്രാന്‍സിനായി റഷ്യന്‍ പടക്കളത്തില്‍ ഇറങ്ങിയ എംബാപ്പെ, രാജ്യത്തിന് വേണ്ടി കളിച്ചുകിട്ടുന്ന പ്രതിഫലം സ്വന്തം അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയല്ല ചെയ്യുന്നത്. പകരം, ആ തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവിടാനാണ് താരത്തിന്‍റെ തീരുമാനം. ഏകദേശം 15 ലക്ഷത്തോളം രൂപയാണ് ഒരു മത്സരത്തിന് താരത്തിന്‍റെ പ്രതിഫലം. സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് പ്രതിഫലം വാങ്ങുന്നത് ശരിയല്ലെന്നാണ് എംബാപ്പെയുടെ പക്ഷം. രാജ്യത്തിന് വേണ്ടി കളിക്കുന്നത് സേവനമായി കാണാനാണ് ഈ കൌമാരക്കാരന് ഇഷ്ടം.

ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് എംബാപ്പെ. നെയ്മറിന്‍റെ തട്ടകമായ പാരിസ് സെന്‍റ് ജര്‍മനിലെ ഈ അത്ഭുതബാലന്‍ തന്‍റെ ചില നീതിശാസ്ത്രങ്ങള്‍ പ്രകാരമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ഫ്രാന്‍സിന് വേണ്ടി കളിച്ചുകിട്ടുന്ന ബോണസില്‍ നിന്നു പോലും ഒരു നായണത്തുട്ട് എംബാപ്പെ മോഹിക്കാറില്ല. ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക വികസനത്തിന് വേണ്ടിയാണ് ഈ തുകയില്‍ ഒരു ഭാഗം ചെലവഴിക്കുന്നത്. ഇത്തരത്തില്‍ കളിച്ചുകിട്ടുന്ന തുകയൊക്കെയും ഓരോ സന്നദ്ധ സംഘടനകള്‍ക്കായി വീതിച്ചുനല്‍കുകയാണ് എംബാപ്പെ.

Similar Posts