Football
ക്രൊയേഷ്യന്‍ ഗോള്‍കീപ്പറുടെ തകര്‍പ്പന്‍ പ്രകടനം ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കില്‍ 
Football

ക്രൊയേഷ്യന്‍ ഗോള്‍കീപ്പറുടെ തകര്‍പ്പന്‍ പ്രകടനം ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കില്‍ 

Web Desk
|
2 July 2018 5:11 AM GMT

ലോകകപ്പ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡാനിജെല്‍ സുബാസിച്. 

ലോകകപ്പ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡാനിജെല്‍ സുബാസിച്. ലോകകപ്പിലെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ തടുത്തിടുന്ന ഗോള്‍കീപ്പറെന്ന നേട്ടമാണ് സുബാസിച്ചിനെ തേടിയെത്തിയത്. ഇത്തരത്തിലൊരു നേട്ടം ആവര്‍ത്തിക്കുന്ന രണ്ടാമത്തെ ഗോള്‍കീപ്പറാണ് സുബാസിച്. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ ഡെന്മാര്‍ക്കിനെ 3-2നാണ് ക്രൊയേഷ്യ തകര്‍ത്തത്.

ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, ലാസെ ഷോനെ, നിക്കോളായ് ജോര്‍ജെന്‍സന്‍ എന്നിവരുടെ കിക്കുകളാണ് സുബാസിച്ച് തടുത്തിട്ടത്. 120 മിനുറ്റും കളിച്ചിട്ടും 1-1ന്റെ സമനില പൂട്ടുപൊളിക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാത്തതിനെ തുടര്‍ന്നാണ് മത്സരം ഷുട്ടൗട്ടിലേക്ക് പോയത്. ആദ്യ നാല് മിനുറ്റിനിടെയാണ് ഇൌ രണ്ട് ഗോളുകളും വന്നത്. ഡെന്മാര്‍ക്കിന്റെ ഗോള്‍കീപ്പറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അധികസമയത്തെ രണ്ടാം പകുതിയില്‍ ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ചിന്റെ പെനല്‍റ്റി തടുത്തതില്‍ തുടങ്ങുന്നു അദ്ദേഹത്തിന്റെ മികവ്.

പക്ഷെ ഷൂട്ടൗട്ടിലെ പാളിച്ച ടീമിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കുകയായിരുന്നു. സ്പെയിനിനെ തോല്‍പിച്ച റഷ്യയുമായാണ് ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ പോരാട്ടം. ഷൂട്ടൌട്ടിലൂടെയായിരുന്നു റഷ്യയുടെയും ക്വാര്‍ട്ടര്‍ പ്രവേശം.

ये भी पà¥�ें- ഡെന്മാര്‍ക്കിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

Similar Posts