Football
റഷ്യയില്‍ ‘വാര്‍’ നിയന്ത്രിക്കുന്നത് പുടിനോ?
Football

റഷ്യയില്‍ ‘വാര്‍’ നിയന്ത്രിക്കുന്നത് പുടിനോ?

Web Desk
|
2 July 2018 10:21 AM GMT

സ്‌പെയിന്‍ റഷ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്‌പെയിനെതിരെ പെനല്‍റ്റി അനുവദിക്കാതിരുന്ന വാറിന്റെ തീരുമാനമാണ് പുടിനെതിരായ പരിഹാസമായി സോഷ്യല്‍മീഡിയയില്‍ മാറിയിരിക്കുന്നത്.

റഷ്യയുടെ സര്‍വ്വശക്തനായ പ്രസിഡന്റാണ് വഌദിമിര്‍ പുടിനെന്ന് ലോകത്തിനറിയാം. എന്നാല്‍ റഷ്യന്‍ ലോകകപ്പിലെ 'വാര്‍'(വീഡിയോ അസിസ്റ്റന്റ് റഫറി) നിയന്ത്രിക്കുന്നതും പുടിനാണെന്ന പരിഹാസമാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ഉയരുന്നത്. സ്‌പെയിന്‍ റഷ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്‌പെയിനെതിരെ പെനല്‍റ്റി അനുവദിക്കാതിരുന്ന വാറിന്റെ തീരുമാനമാണ് പുടിനെതിരായ പരിഹാസമായി സോഷ്യല്‍മീഡിയയില്‍ മാറിയിരിക്കുന്നത്.

ഷൂട്ടൗട്ടില്‍ സ്‌പെയിനെ തോല്‍പ്പിച്ചാണ് ആതിഥേയരായ റഷ്യ ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്കെത്തിയത്. നിശ്ചിതസമയത്തും അധിക സമയത്തും 1-1നായിരുന്നു ഗോള്‍ നില. മത്സരം തീരാന്‍ അഞ്ച് മിനുറ്റ് മാത്രം ബാക്കി നില്‍ക്കെയായിരുന്നു വിവാദ സംഭവം. സ്പാനിഷ് താരങ്ങളായ സെര്‍ജിയോ റാമോസിനേയും പിക്വയേയും റഷ്യന്‍ പ്രതിരോധക്കാര്‍ ഒരേസമയം ബോക്‌സില്‍ തള്ളിയിട്ടു. അത് റഫറിയും വാറും കണ്ടില്ലെന്ന് നടിച്ചതാണ് സ്പാനിഷ് ആരാധകരെ പ്രകോപിപ്പിച്ചത്.

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കല്‍ വോഗന്‍ തുടങ്ങി നിരവധി പേരാണ് വാറിന്റെ പേരില്‍ പുടിനെതിരെ പോര് തുടങ്ങിയിരിക്കുന്നത്.

Similar Posts