ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി
|റഷ്യന്‍ ലോകകപ്പ് എട്ട് ടീമുകളുടേതായി ചുരുങ്ങുകയാണ്. രണ്ട് ലാറ്റിനമേരിക്കന്‍ സംഘങ്ങളും ആറ് യൂറോപ്യന്‍ സംഘങ്ങളും.
ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. വെള്ളിയാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഫ്രാന്‍സും യുറൂഗ്വെയും ഏറ്റുമുട്ടും.
റഷ്യന്‍ ലോകകപ്പ് എട്ട് ടീമുകളുടേതായി ചുരുങ്ങുകയാണ്. രണ്ട് ലാറ്റിനമേരിക്കന്‍ സംഘങ്ങളും ആറ് യൂറോപ്യന്‍ സംഘങ്ങളും. വെള്ളിയാഴ്ച രാത്രി 7.30ന് ഫ്രാന്‍സും യുറൂഗ്വെയും ഏറ്റുമുട്ടുന്നതോടെ അതിലൊരു ടീമിന് റഷ്യ വിടേണ്ടി വരും. അര്‍ജന്റീന കടന്നാണ് ഫ്രാന്‍സ് വരുന്നതെങ്കില്‍ പോര്‍ച്ചുഗല്‍ താണ്ടിയാണ് യുറൂഗ്വെയുടെ വരവ്.
അന്ന് രാത്രി പതിനൊന്നരക്ക് കരുത്തരായ ബ്രസീലും ബെല്‍ജിയവും നേര്‍ക്കുനേര്‍ വരും. ടൂര്‍ണമെന്റ് നേടാന്‍ സാധ്യത കല്പ്പിക്കുന്നവരില് മുന്നിലുള്ള രണ്ട് ടീമുകളില്‍ ഒന്ന് സെമി കാണാതെ പുറത്ത് പോകേണ്ടിവരും.
യൂറോപ്യന്‍ ടീമുകളുടേതാണ് ശനിയാഴ്ചത്തെ മത്സരങ്ങള്‍ രണ്ടും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും സ്വീഡനും ഏറ്റുമുട്ടും. ആതിഥേയരായ റഷ്യക്ക് ക്വാര്‍ട്ടര്‍ ഫൈനലിന്റെ അവസാന മത്സരത്തിലാണ് അവസരം. റഷ്യയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം ശനിയാഴ്ച രാത്രി പതിനൊന്നരക്കാണ്.