മെസിയാണോ- റൊണാള്‍ഡോയാണോ കേമന്‍; തര്‍ക്കത്തിനൊടുവില്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു
|ആരാണ് മികച്ച ഫുട്‌ബോളര്‍, ലയണല്‍ മെസിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയൊ? ഫുട്‌ബോള്‍ ലോകത്ത് ചൂടുള്ള ചര്‍ച്ചകളിലൊന്നാണ
ആരാണ് മികച്ച ഫുട്‌ബോളര്‍, ലയണല്‍ മെസിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയൊ? ഫുട്‌ബോള്‍ ലോകത്ത് ചൂടുള്ള ചര്‍ച്ചകളിലൊന്നാണ്. ലോകകപ്പ് ആവേശത്തിനിടയാണെങ്കില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ചൂട് കൂടും. പക്ഷേ ഇതിന്റെ പേരില്‍ ഫാന്‍സുകാര്‍ തമ്മില്‍ അടിപിടിയൊക്കെ നടക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ വിവാഹമോചനം നടത്തേണ്ടിവരുമോ. എന്നാല്‍ അങ്ങനെ സംഭവിച്ചു. മെക്‌സിക്കോയില്‍ നിന്നാണ് റിപ്പോര്‍ട്ട്.
ആര്‍സണ്‍-ല്യൂദ്മില ദമ്പതികളാണ് മെസിയോ-റൊണാള്‍ഡോയെ കേമന്‍ എന്ന തര്‍ക്കത്തെച്ചൊല്ലി വിവാഹമോചനത്തിലെത്തിയത്. നേരത്തെ ഇരുവരം തമ്മില്‍ ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് ആവേശത്തോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. നൈജീരിയക്കെതിരായ മത്സരത്തില്‍ മെസി ഗോള്‍ നേടിയത് ആര്‍സണ്‍ ആഘോഷിച്ചു. പക്ഷെ അത് ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല. അവള്‍ കളിയാക്കി. ഈ കളിയാക്കല്‍ ഭര്‍ത്താവിനും അത്ര പിടിച്ചില്ല.
Man seeks divorce from wife who rates Cristiano Ronaldo higher than Lionel Messi https://t.co/cf7QbFmRsl via @todayng pic.twitter.com/HsdH6PQea5
— Nigeria Newsdesk (@NigeriaNewsdesk) July 3, 2018
തുടര്‍ന്നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. 2002ലാണ് ഇരുവരും വിവാഹിതരായത്. അര്‍ജന്റീനയും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. അര്‍ജന്റീന ഫ്രാന്‍സിനോടും പോര്‍ച്ചുഗല്‍ ഉറുഗ്വേയോടുമാണ് തോറ്റത്.