Football
സെല്‍ഫ് ഗോള്‍:  ഫെര്‍ണാണ്ടീഞ്ഞോക്കെതിരെ വംശീയ അധിക്ഷേപവും  
Football

സെല്‍ഫ് ഗോള്‍: ഫെര്‍ണാണ്ടീഞ്ഞോക്കെതിരെ വംശീയ അധിക്ഷേപവും  

Web Desk
|
8 July 2018 7:52 AM GMT

ബെല്‍ജിയത്തിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. 

റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടറില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതിന് ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടീഞ്ഞോക്കും കുടുംബത്തിനും നേരെ സമൂഹമാധ്യമങ്ങളില്‍ വംശീയ അധിക്ഷേപം. ബെല്‍ജിയത്തിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. താരത്തിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റ് ഗ്രാം അക്കൗണ്ടുകള്‍ തേടിപ്പിടിച്ചാണ് ആരാധകര്‍ തങ്ങളുടെ കലി തീര്‍ക്കുന്നത്.’

കുരങ്ങനെന്നും മറ്റും വിളിച്ചാണ് താരത്തെ അധിക്ഷേപിക്കുന്നത്. ചിലര്‍ വധഭീഷണി വരെ മുഴക്കിയിട്ടുണ്ട്. ഫെര്‍ണാണ്ടീഞ്ഞോയുടെ ഭാര്യയുടെ ഇന്‍സ്റ്റ് ഗ്രാം അക്കൗണ്ടില്‍ മുഴുവനും ഇത്തരത്തിലുള്ള ഭീഷണികളും അധിക്ഷേപങ്ങളുമാണ്. അതേസമയം അദ്ദേഹത്തിന്റെ ഭീഷണികള്‍ വര്‍ധിച്ചതിന് പിന്നാലെ താരത്തിന്റെ അമ്മ ഇന്‍സ്റ്റ് ഗ്രാം അക്കൗണ്ട് പൂട്ടിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം താരത്തെ പിന്തുണച്ചും നിരവധി പേര് എത്തുന്നുണ്ട്.

13ാം മിനുറ്റിലായിരുന്നു ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളില്‍ ബെല്‍ജിയം ലീഡ് എടുക്കുന്നത്. ഈ ഗോളാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് പറഞ്ഞാണ് ഇത്തരത്തിലുള്ള അധിക്ഷേപങ്ങളൊക്കെയും. 31ാം മിനുറ്റില്‍ ബെല്‍ജിയം ലീഡ് വര്‍ധിപ്പിച്ചു. എന്നാല്‍ 76ാം മിനുറ്റില്‍ ബ്രസീല്‍ ഒരു ഗോള്‍ നേടിയെങ്കിലും ജയിക്കാന്‍ അത് പോരായിരുന്നു.

Similar Posts