Football
ലൂയിസ് എൻ​റിക്വെ സ്‌പെയിനിന്റെ പരിശീലകന്‍   
Football

ലൂയിസ് എൻ​റിക്വെ സ്‌പെയിനിന്റെ പരിശീലകന്‍   

Web Desk
|
9 July 2018 2:54 PM GMT

ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യയോട്‌ തോല്‍വിയേറ്റ്‌ പുറത്തായതിന്‌ പിന്നാലെ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ടീമില്‍ അഴിച്ചുപണി. മുഖ്യപരിശീലകനെത്തന്നെ മാറ്റി.   

ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യയോട്‌ തോല്‍വിയേറ്റ്‌ പുറത്തായതിന്‌ പിന്നാലെ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ടീമില്‍ അഴിച്ചുപണി. മുഖ്യപരിശീലകനെത്തന്നെ മാറ്റി. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ലൂയിസ് എൻറിക്വെയാണ്‌ പുതിയ പരിശീലകന്‍. രണ്ട്‌ വര്‍ഷത്തെക്കാണ്‌ കരാര്‍. സ്‌പാനിഷ്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റാണ്‌ ഇക്കാര്യം അറിയിച്ചത്‌. തീരുമാനം ഏകകണ്‌ഠമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിന്‌ തന്നെ സ്‌പാനിഷ്‌ ടീം കോച്ചിനെ മാറ്റിയത്‌ സംബന്ധിച്ച്‌ വിവാദം പുകഞ്ഞിരുന്നു.

ജൂലന്‍ ലോപഗറ്റിനെ മാറ്റി ഫെര്‍ണാണ്ടോ ഹെയറിന്‌ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു.എ ന്നാല്‍ അദ്ദേഹത്തിന്റെ കീഴിലെ പ്രകടനം ആശാവഹമായിരുന്നില്ല. ഗ്രൂപ്പ്‌ ഘട്ടത്തില്‍ തന്നെ മുടന്തിയായിരുന്നു സ്‌പാനിഷ്‌ പട. പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ റഷ്യയോട്‌ തോല്‍ക്കുകയും ചെയ്‌തു. ബാര്‍സലോണ, റോമ, സെല്‍റ്റ വിഗോ, എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ചതിന്റെ തഴക്കമുണ്ട്‌ എൻറിക്വെക്ക്‌. രണ്ട്‌ ലാലീഗ കിരടം, മൂന്ന്‌ കോപ്പ ഡെല്‍റെ, ഒരു ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം എന്നിവ അദ്ദേഹത്തിന്റെ കരിയറിലെ നേട്ടങ്ങളാണ്‌.

നേരത്തെ ആഴ്സണല്‍ വെങര്‍ക്ക്‌ പകരക്കാരനായി ഹെന്‍ റിക്വയെ നോട്ടമിട്ടിരുന്നു. മിഡ്‌ഫീല്‍ഡര്‍ പൊസിഷനില്‍ ബാര്‍സ, റിയല്‍ മാഡ്രിഡ്‌ എന്നീ ടീമുകളില്‍ പന്ത്‌ തട്ടിയിട്ടുണ്ട്‌ അദ്ദേഹം. ജോസ്‌ ഫ്രാന്‍സികോ മൊളിനയെ സ്‌പോര്‍ട്ടിങ്‌ ഡയരക്ടറായും നിയമിച്ചു.

Similar Posts