Football
Football
ബ്രസീല്‍ ആരാധകരെ ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
|9 July 2018 6:02 AM GMT
ലോകകപ്പില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് നിരാശയിലായ ബ്രസീല്‍ ആരാധകരെ ആശ്വസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മനശ്ശക്തി കൈവിടരുതെന്നും അടുത്ത തവണ പ്രതീക്ഷകള്‍ സഫലമാകട്ടെ എന്നും പോപ്പ് പറഞ്ഞു.
ലോകകപ്പില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് നിരാശയിലായ ബ്രസീല്‍ ആരാധകരെ ആശ്വസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മനശ്ശക്തി കൈവിടരുതെന്നും അടുത്ത തവണ പ്രതീക്ഷകള്‍ സഫലമാകട്ടെ എന്നും പോപ്പ് പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബ്രസീല്‍ ആരാധകര്‍ക്കായി പോപ്പ് ആശ്വാസ വാക്കുകള്‍ നല്‍കിയത്. ഫുട്ബോള്‍ പ്രേമികളായ ഒട്ടേറെ പേര് ബ്രസീലിന്റെ പതാകയുമായി ഇവിടെ ഒത്തുകൂടിയിരുന്നു. ധൈര്യം കൈവിടരുതെന്നും അടുത്ത തവണ കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചുവരൂ എന്നും പോപ്പ് പറഞ്ഞു.
‘’ഞാനിവിടെ നിരവധി ബ്രസീല്‍ പതാകകള്‍ കാണുന്നു. അടുത്ത തവണ കൂടുതല്‍ ചെയ്യാനാകട്ടെ’’
അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റാണ് പുറത്തായത്. ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിരവധി ഫുട്ബോള്‍ പ്രേമികളെ കാണാനും സംവദിക്കാനും കഴിഞ്ഞിരുന്നു.