റിയാദ് മെഹ്റസ് മാഞ്ചസ്റ്റർ സിറ്റിയില്‍
|2015 -16 സീസണിലെ ലെസ്റ്ററിന്റെ പ്രീമിയര്‍ ലീഗ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് മെഹ്‌റസ്
ലെസ്‍സ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം റിയാദ് മെഹ്‌റസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍. അഞ്ച് വര്‍ഷത്തെ കരാറില്‍ 60 മില്യന്‍ യൂറോക്കാണ് സിറ്റിയിലെത്തിത്. സിറ്റിയിലെ ആദ്യ നിയമനമാണ് മെഹ്‌റസിന്റേത്. സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ പ്രത്യേക താല്‍പര്യമാണ് താരത്തെ സിറ്റിയിലെത്തിച്ചത്. 2015 -16 സീസണിലെ ലെസിസ്റ്ററിന്റെ പ്രീമിയര്‍ ലീഗ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് മെഹ്‌റസ്. 179 മത്സരങ്ങളില്‍ 48 ഗോളുകളാണ് ഈ വിങ്ങര്‍ നേടിയത്.
സ്വന്തം പകുതിയില്‍നിന്ന് പന്തെടുത്ത് വിങ്ങിലൂടെ ഏത് പ്രതിരോധത്തെയും കീറിമുറിച്ച് മുന്നേറാനുള്ള മിടുക്കാണ് മെഹ്റസിന്‍െറ പ്രത്യേകത. ഡ്രിബ്ളിങ് പാടവവും ഷൂട്ടിങ്ങിലെ കൃത്യതയും അതിവേഗ റണ്ണപ്പും ചേരുമ്പോള്‍ അതിശയ താരമാവുന്നു. അല്‍ജീരിയന്‍ കുടിയേറ്റ ദമ്പതികളുടെ മകനായി ഫ്രാന്‍സിലെ സാര്‍സെലസിലാണ് ജനിച്ചതും വളര്‍ന്നതും. പക്ഷേ, അല്‍ജീരിയയാണ് മെഹ്റസ് തെരഞ്ഞെടുത്തത്.
ഇംഗ്ളീഷ് ഫുട്ബാളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തപ്പോള്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റ്യാന്‍ ഗിഗ്സ്, വെയ്ന്‍ റൂണി, ഗാരെത് ബെയ്ല്‍, റോബിന്‍ വാന്‍പെഴ്സി, ലൂയി സുവാരസ്, ഏഡന്‍ ഹസാര്‍ഡ്... കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവര്‍ ഏറ്റുവാങ്ങിയ പുരസ്കാരമാണ് രണ്ടുവര്‍ഷം മാത്രം ഇംഗ്ളണ്ടില്‍ പന്തുതട്ടി റിയാദ് മെഹ്റസ് സ്വന്തമാക്കിയത്.