Football
ഈ ലോകകപ്പില്‍ ഏറ്റവും ദൂരം ഓടിയ കളിക്കാരന്‍; അറിയണം ഈ താരത്തെ 
Football

ഈ ലോകകപ്പില്‍ ഏറ്റവും ദൂരം ഓടിയ കളിക്കാരന്‍; അറിയണം ഈ താരത്തെ 

Web Desk
|
14 July 2018 8:00 AM GMT

ദൂരമൂടിയത് അളക്കാന്‍ ഇതെന്താ ഓട്ടമത്സരമാണോ എന്ന് ചോദിക്കാന്‍ വരട്ടെ. പന്ത് കളിക്കണമെങ്കില്‍ അത്യാവശ്യം ഓടാനും അറിയണം. 

ദൂരമോടിയത് അളക്കാന്‍ ഇതെന്താ ഓട്ടമത്സരമാണോ എന്ന് ചോദിക്കാന്‍ വരട്ടെ. ഫുട്ബോള്‍ കളിക്കണമെങ്കില്‍ അത്യാവശ്യം ഓടാനും അറിയണം. അല്ലെങ്കില്‍ തോല്‍ക്കേണ്ടി വരും. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് ലയണല്‍ മെസിയുടെ അര്‍ജന്റീന തോറ്റതിനൊരു കാരണം എംബാപ്പയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എംബാപ്പെ അര്‍ജന്റീനയെ ഓടിത്തോല്‍പിച്ചു എന്ന് പറയേണ്ടിവരും. എംബാപ്പെയുടെ ശരവേഗത്തിലുള്ള ഓട്ടത്തിന് മുന്നില്‍ അര്‍ജന്റീനയുടെ ഡിഫന്‍സിന് എത്താന്‍ കഴിഞ്ഞില്ല. ഫലമോ എംബാപ്പെ അര്‍ജന്റീനയുടെ വലയിലെത്തിച്ചത് രണ്ട് ഗോളും.

ये भी प�ें-
ഗോള്‍ഡന്‍ ബോള്‍ പുരസ്കാരത്തിനായി മോഡ്രിച്ചും ഗ്രീസ്മാനും 

എന്നാല്‍ ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഓടിയത് എംബാപ്പയൊന്നുമല്ല. ക്രൊയേഷ്യയുടെ നായകന്‍ ലൂക്ക മോഡ്രിച്ചിനാണ് ആ നേട്ടം. 39.1 മൈല്‍ അതായത് 63 കിലോമീറ്ററാണ് റയല്‍മാഡ്രിഡിന്റെ മിഡ്ഫീല്‍ഡര്‍ കൂടിയായ ലൂക്ക ഗ്രൗണ്ടില്‍ ഓടിത്തീര്‍ത്തത്. അതിന് കാര്യവുണ്ടായി ടീമിന് ഫൈനല്‍ പ്രവേശം ലഭിച്ചു. നോക്കൗട്ട് സ്‌റ്റേജില്‍ തുടര്‍ച്ചയായ മൂന്ന് പ്രാവശ്യമാണ് എക്‌സ്‌ട്രാ ടൈം വരെ ക്രൊയേഷ്യ പോയത്. ആ അധിക സമയം മുഴുവനും ലൂക്ക മുന്നിലുണ്ടായിരുന്നു.

ഇൗ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സമയം(604 മിനുറ്റ്) ചിലവഴിച്ചതും ലൂക്ക തന്നെ. ഈ ഓട്ടത്തിന് എന്ത് പ്രതിഫലാണ് ലൂക്കയ്ക്ക് ലഭിക്കുക. ഫൈനലില്‍ ഫ്രാന്‍സിനെ നേരിടുന്ന ക്രൊയേഷ്യക്ക് ആദ്യ ലോകകപ്പ് നേട്ടമോ? അതോ രണ്ടാം സ്ഥാനമോ. കാത്തിരുന്ന് കാണാം. വ്യക്തിഗത നേട്ടം നോക്കുകയാണെങ്കില്‍ ഗോള്‍ഡന്‍ പുരസ്‌കാരത്തിനുള്ളവരുടെ പട്ടികയില്‍ ലൂക്കയുമുണ്ട്. ഒത്തൊരുമ കൊണ്ട് ഫൈനല്‍ വരെയെത്തിയ ക്രോയേഷ്യയെ മുന്നില്‍ നിന്ന് നയിച്ചത് മോഡ്രിച്ചായിരുന്നു. ഡീപ് ലയിങ് മിഡ്ഫീല്‍ഡറായും അറ്റാക്കിങ് മിഡ്ഫീല്‍ഡറായും കളിക്കുന്ന മോഡ്രിച്ച് ആക്രമണത്തെയും പ്രതിരോധത്തെയും ഒരേ സമയം സഹായിക്കുന്നു. രണ്ട് ഗോളും ഒരു അസിസ്റ്റും ക്രൊയേഷ്യന്‍ നായകന്റെ അക്കൌണ്ടിലുണ്ട്.

Similar Posts