Football
ഇംഗ്ലണ്ടുകാര്‍ പരിശീലകന്‍ ഗാരത് സൗത്ത്‌ഗേറ്റിയെ അമ്പരപ്പിച്ചത് ഇങ്ങനെ... 
Football

ഇംഗ്ലണ്ടുകാര്‍ പരിശീലകന്‍ ഗാരത് സൗത്ത്‌ഗേറ്റിയെ അമ്പരപ്പിച്ചത് ഇങ്ങനെ... 

Web Desk
|
16 July 2018 3:05 PM GMT

പ്രധാന ടൂര്‍ണമെന്റുകളില്‍ നിറംമങ്ങിപ്പോകുന്നതിനാല്‍ റഷ്യന്‍ ലോക കപ്പിലും സൗത്ത്‌ഗേറ്റിയേയും ഹാരി കെയ്‌നേയും ഇംഗ്ലണ്ട് വിശ്വസിച്ചിരുന്നില്ല. 

റഷ്യന്‍ ലോകകപ്പില്‍ മികച്ച പ്രകടനമായിരുന്നു ഇംഗ്ലണ്ടിന്റേത്. നാലാം സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. സമീപകാലത്തെ ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനമാണ് റഷ്യയിലുണ്ടായതെന്നാണ് വിലയിരുത്തല്‍. പക്ഷെ സെമി ഫൈനലില്‍ പോരാട്ടം അവസാനിച്ചു. അവിടെ ബെല്‍ജിയത്തോട് തോറ്റെങ്കിലും ഇംഗ്ലീഷുകാര്‍ തങ്ങളുടെ ടീമിനെ കൈവിടാന്‍ തയ്യാറല്ല. ഇംഗ്ലണ്ട് തങ്ങളുടെ സ്നേഹാദരങ്ങള്‍ അര്‍പ്പിക്കുന്നത് വേറിട്ട രീതികളിലൂടെയാണ്. അതിലൊന്നായിരുന്നു പരിശീലകന്‍ ഗാരത് സൗത്‌ഗേറ്റിക്ക് ലഭിച്ചത്. നോര്‍ത്തേണ്‍ ലണ്ടനിലെ ഒരു അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷന് ഗാരത്ത് സൗത്ത്ഗേറ്റ് എന്ന പേരിട്ടായിരുന്നു ആദരം. താല്‍ക്കാലികമാണെങ്കിലും പ്ലാറ്റ്‌ഫോമിലെ പ്രധാന സൂചിക ബോര്‍ഡുകളിലൊക്കെ അദ്ദേഹത്തിന്‍റെ പേര് വെച്ചു.

പ്രധാന ടൂര്‍ണമെന്റുകളില്‍ നിറംമങ്ങിപ്പോകുന്നതിനാല്‍ റഷ്യന്‍ ലോകകപ്പിലും സൗത്ത്‌ഗേറ്റിയേയും ഹാരി കെയ്‌നേയും ഇംഗ്ലണ്ട് അത്രമേല്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ആ വിശ്വാസങ്ങളെ തകിടം മറിക്കുന്ന പ്രകടനമായിരുന്നു ടീം ഇംഗ്ലണ്ടില്‍ നിന്നുണ്ടായത്. അതിനാല്‍ തന്നെ ആശ്ചര്യത്തോടെയാണ് ഇംഗ്ലണ്ടുകാര്‍ നോക്കിയിരുന്നത്. അതിന്‍റെ ക്രെഡിറ്റ് നല്‍കിയത് പരിശീലകന്‍ ഗാരത് സൌത്ത്ഗേറ്റിക്കും. തന്റെ ടീമിലെ യുവാക്കളില്‍ വിശ്വാസമര്‍പ്പിച്ചതിനും കളിക്കാരെ സ്വതന്ത്രരായി കളിക്കാന്‍ അനുവദിച്ചതിലൂടെയുമൊക്കെയാണ് സൗത്‌ഗേറ്റി വ്യത്യസ്തനായത്. അദ്ദേഹത്തിന്റെ ഇത്തരമൊരു സമീപനമാണ് ടീമിനെ സെമി വരെ എത്തിച്ചതും. അതുകൊണ്ടാണ് അയാളെ ഇംഗ്ലണ്ട് ജനത കൊണ്ടാടുന്നതും.

നേരത്തെ സൗത്‌ഗേറ്റിയെ പ്രശംസിച്ച് പ്രധാനമന്ത്രി തെരേസ മെയ് തന്നെ രംഗത്ത് എത്തിയിരുന്നു. ഡൗണിങ് സ്ട്രീറ്റില്‍ അദ്ദേഹത്തിനും ടീം അംഗങ്ങള്‍ക്കും സ്വീകരണമൊരുക്കുമെന്നും തെരേസ മെയ് വ്യക്തമാക്കിയിരുന്നു. സെമിയില്‍ ക്രൊയേഷ്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമായിരുന്നു ഇംഗ്ലീഷുകാരുടെ തോല്‍വി. ഇൌ യുവ ടീമില്‍ വിശ്വാസമര്‍പ്പിച്ച് യൂറോകപ്പുള്‍പ്പെടെയുള്ള ടൂര്‍ണമെന്‍റുകളില്‍ ടീമിനെ സജ്ജമാക്കലായിരിക്കും ഇനി സൌത്ത്ഗേറ്റിക്ക് മുന്നിലുള്ള ലക്ഷ്യം.

ये भी पà¥�ें- വര്‍ണവെറിയും വംശീയതയും ഒഴിവാക്കണമെന്ന് ഫ്രാന്‍സിനോട് സോഷ്യല്‍മീഡിയ 

ये भी पà¥�ें- കളി കാണാന്‍ റഷ്യയിലെത്തിയവര്‍ക്ക് പുടിന്റെ സമ്മാനം 

Similar Posts