കളി കാണാന്‍ റഷ്യയിലെത്തിയവര്‍ക്ക് പുടിന്റെ സമ്മാനം
|മോസ്കോയുമായി പല രാജ്യങ്ങളും അത്ര നല്ല അടുപ്പമല്ലായിരുന്നിട്ടും ലോകകപ്പ് സംഘാടനത്തെ ഇവരെല്ലാവരും ഒരേ സ്വരത്തില്‍ പുകഴ്ത്തുന്നുണ്ട്.
കെങ്കേമമായി റഷ്യന്‍ ലോകകപ്പ് കഴിഞ്ഞു. ക്രൊയേഷ്യയെ തോല്പിച്ച് ഫ്രാന്‍സ് ലോകകിരീടം ചൂടിയപ്പോള്‍ ആതിഥേയരായ റഷ്യയും ഒട്ടും മോശമാക്കിയില്ല. ക്വാര്‍ട്ടര്‍ വരെ അവരും പൊരുതി. റഷ്യന്‍ ലോകകപ്പ് വന്‍ വിജയമായിരുന്നുവെന്ന് ഫിഫയും സമ്മതിച്ചു. വെല്ലുവിളികള്‍ക്കിടയിലും മനോഹരമായൊരു ലോകകപ്പ് അനുഭവം സമ്മാനിച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും ഇത് അഭിമാന നേരം. എന്നാല്‍ ലോകകപ്പ് കഴിഞ്ഞും പുടിന് സന്തോഷം കെടുത്താനാഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് കളി കണാന്‍ റഷ്യയിലെത്തിയ വിദേശികള്‍ക്ക്. ഈ വര്‍ഷം മുഴുവനും റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ അനുവദിച്ചാണ് പുടിന് ഒരിക്കല്‍ കൂടി ജനകീയനായത്.
ലോകകപ്പിന്റെ ഫാന്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്കാണ് ഈ വര്‍ഷം മുഴുവനും റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ ലഭിക്കുക. ലോകകപ്പ് കാണാന്‍ ടിക്കറ്റ് ലഭിച്ചവര്‍ക്കെല്ലാം ഫാന്‍ ഐഡി കാര്‍ഡ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 25 വരെ ആയിരുന്നു നേരത്തെ ഈ കാര്‍ഡിന്റെ കാലാവധി കണക്കാക്കിയിരുന്നത്. അതാണ് ഇപ്പോള്‍ ഈ വര്‍ഷം മുഴുവനായും നീട്ടുന്നത്. റഷ്യന്‍ ഫെഡറേഷന് കീഴിലെ എല്ലായിടത്തേക്കും വിസയില്ലാതെ പ്രവേശനം സാധ്യമാകുമെന്ന് പുടിന് പറഞ്ഞു.
ये à¤à¥€ पà¥�ें- ഇംഗ്ലണ്ടുകാര്‍ പരിശീലകന് ഗാരത് സൗത്ത്ഗേറ്റിയെ അമ്പരപ്പിച്ചത് ഇങ്ങനെ...
മോസ്കോയുമായി പല രാജ്യങ്ങളും അത്ര നല്ല അടുപ്പമല്ലായിരുന്നിട്ടും ലോകകപ്പ് സംഘാടനത്തെ ഇവരെല്ലാവരും ഒരേ സ്വരത്തില്‍ പുകഴ്ത്തുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്ദ ഗ്രാബര്‍ കിത്വോവിച്ച് എന്നിവരും പുടിനൊപ്പം ഫൈനല്‍ കാണാന്‍ ലുശ്നികി സ്റ്റേഡിയത്തിലെത്തിയിരുന്നു. ആവേശത്തോടെയായിരുന്നു ഇവര്‍ മത്സരം വീക്ഷിച്ചിരുന്നത്. എന്നാല്‍ വിജയം ഫ്രാന്സിനാപ്പമായിരുന്നു. 4-2നായിരുന്നു ക്രൊയേഷ്യയെ ഫ്രാന്‍സ് തോല്പിച്ചത്.