റെക്കോര്‍ഡ് വരുമാനവുമായി ബാര്‍സലോണ
|2021 ഓടെ ഇതിലും റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കാനാണ് ബാര്‍സയുടെ തീരുമാനം.
കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് ബാര്‍സലോണ. 914 മില്യണ്‍ യൂറോയാണ് 2017-18 സീണിലെ വരുമാനമെന്ന് ക്ലബ്ബ് വ്യക്തമാക്കി. ലോകത്തിലെ ഒരു ഫുട്ബോള്‍ ക്ലബ്ബും ഒരു സീസണില്‍ 900 മില്യണ്‍ യൂറോ വരുമാനമെന്ന മാന്ത്രിക സംഖ്യ കടന്നിട്ടില്ല. 2021ഓടെ ഇതിലും റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കാനാണ് ബാര്‍സയുടെ തീരുമാനം. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ ലോക റെക്കോര്‍ഡ് തുകയ്ക്കാണ് കഴിഞ്ഞ സീസണില്‍ പിഎസ്ജി സ്വന്തമാക്കിയത്. നെയ്മറെ റിലീസ് ചെയ്തതിലൂടെ 200.6 മില്യണ്‍ യൂറോ ലഭിച്ചിരുന്നു.
💶 Club accounts for 2017/18 have shown record income
— FC Barcelona (@FCBarcelona) July 16, 2018
😲 €914m was received
🔵🔴 #ForçaBarça
👇 https://t.co/9ri0NAAc02
വരുമാന വര്‍ധനക്ക് ഇതൊരു കാരണമാണെന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വരുമാനത്തില്‍ നിന്നാണ് രണ്ട് സൂപ്പര്‍ താരങ്ങളെ ബാര്‍സലോണ സ്വന്തമാക്കിയതും. ഫ്രാന്‍സില്‍ നിന്ന് ഒസ്മാന്‍ ഡംബലെ(96.8 മില്യണ്‍ യൂറോ) ബ്രസീലില്‍ നിന്ന് ഫിലിപ്പ് കുടീന്യോ(106.4 മില്യണ്‍ യൂറോ) എന്നിവരെ ക്ലബ്ബിലെത്തിക്കുകയും ചെയ്തു. ക്ലബ്ബിന്റെ മൊത്തംലാഭം 13 മില്യണ്‍ യൂറോയാണ്. നിലവിലെ ലാലീഗ കിരീട ജേതാക്കളും ബാര്‍സലോണയാണ്. റയല്‍മാഡ്രിഡില്‍ നിന്നാണ് ബാര്‍സ ഇൌ സീസണില്‍ കിരീടം സ്വന്തമാക്കിയത്. മാത്രമല്ല ഈ സീസണില്‍ കോപ്പ ഡെല്‍റെ കിരീടവും ബാര്‍സ നേടിയിരുന്നു.
തുടര്‍ച്ചയായ നാലാം തവണയായിരുന്നു ബാര്‍സയുടെ കോപ്പഡെല്‍റെ നേട്ടം. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനാവാത്തത് ബാര്‍സക്ക് റെക്കോര്‍ഡ് വരുമാന നേട്ടത്തിനിടയിലും കല്ലുകടിയായി. റോമയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍ക്കാനായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ മെസിയടങ്ങിയ ബാര്‍സയുടെ വിധി.