ലാലിഗ വേള്‍ഡില്‍ ജിറോണയും മെല്‍ബണ്‍ സിറ്റിയും ഏറ്റുമുട്ടും
|കേരളത്തിലെ കളി ആരാധകരുടെ മുന്നില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും
ഇന്ത്യയിലെ പ്രഥമ രാജ്യാന്തര പ്രീ-സീസണ് ഫുട്ബോള്‍ ടൂര്‍ണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡില്‍ ഇന്ന് സന്ദര്‍ശക ടീമായ ജിറോണ എഫ്സിയും മെല്‍ബണ്‍ സിറ്റി എഫ്സിയും തമ്മില്‍ ഏറ്റുമുട്ടും. കേരളത്തിലെ കളി ആരാധകരുടെ മുന്നില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും.
ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മെല്‍ബണ്‍ സിറ്റി വരവറിയിച്ചത്. രണ്ടാം മത്സരത്തിനിറങ്ങുന്ന മെല്‍ബണ്‍ സിറ്റിക്കാകട്ടെ ഇന്നത്തെ മത്സരം ജിറോണ എഫ്സിയോടാണ്. സ്പാനിഷ് രുചി കൂട്ടി ചേര്‍ത്ത ജിറോണ എഫ്സി തങ്ങളുടെ പ്രീ സീസണ് ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച പ്രകടനമാവും ഇന്ന പുറത്തെടുക്കുക. കേരളത്തില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസവും താരങ്ങള്‍ പങ്കുവെച്ചു.
അതേ സമയം ഇന്നലെ മൂന്ന് ടീമിന്റെയും ക്വാപ്റ്റന്സ് മീറ്റ് കൊച്ചിയില്‍ സംഘടിപ്പിച്ചു. ഫുട്ബോള്‍ താരങ്ങളുടെ വേഷത്തിലെത്തിയ മെല്‍ബണ്‍ എഫ്സിയുടേയും ജിറോണ എഫ്സിയുടേയും താരങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് നായകന് സന്തോഷ് ജിങ്കന് കസവുമുണ്ട് കൈമാറി. തുടര്‍ന്ന് താരങ്ങള്‍ ഒന്നിച്ച് ഫോട്ടോ ഷൂട്ടും സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം 7 മണിക്കാണ് ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സന്ദര്‍ശക ടീമുകള്‍ തമ്മിലുള്ള മത്സരം.