മെല്‍ബണ്‍ സിറ്റി എഫ്.സിയെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ജെറോണ എഫ്.സി
|ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 6 ഗോളിന് മുക്കിയ ആത്മവിശ്വാസത്തില്‍ ബൂട്ടുകെട്ടിയ മെല്‍ബണ്‍ സിറ്റി തുടക്കം മുതലേ കളിയുടെ ഏഴയലത്തുണ്ടായിരുന്നില്ല
ലാലീഗ വേള്‍ഡ് പ്രീ സീസണ് ടൂര്ണമെന്്റിന്റെ രണ്ടാം മത്സരത്തില്‍ സ്പാനിഷ് ലീഗ് ടീം ജെറോണ എഫ്.സി, മെല്‍ബണ്‍ സിറ്റി എഫ്.സിയെ എതിരില്ലാത്ത 6 ഗോളുകള്‍ക്ക് തകര്‍ത്തു. ക്രിസ്റ്റ്യന്‍ പോര്‍ട്ടുഗീസ് ജെറോണക്കായി ഇരട്ട ഗോള്‍ നേടി.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 6 ഗോളിന് മുക്കിയ ആത്മവിശ്വാസത്തില്‍ ബൂട്ടുകെട്ടിയ മെല്‍ബണ്‍ സിറ്റി തുടക്കം മുതലേ കളിയുടെ ഏഴയലത്തുണ്ടായിരുന്നില്ല. 11- മിനിട്ടില്‍ തുടങ്ങി ജെറോണ എഫ്സിയുടെ സംഹാര താണ്ഡവം. അവരുടെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ പോര്ട്ടുഗീസിന്റെ ദുര്‍ബലമായ ഷോട്ട് തടുക്കാന്‍ മെല്‍ബന്‍ സിറ്റിയുടെ ഗോളിക്കായില്ല.
7 മിനിട്ട് തികയും മുന്‍പ് പോര്‍ട്ടുഗീസ് തന്നെ വീണ്ടും വലകുലുക്കി. 24 -)ം മിനിട്ടില്‍ ഹോണ്ടുറാസ് താരം അന്റോണിയോ റോസാനോ ജെറോണയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു. അദ്യപകുതി ഇടവേളക്ക് പിരിയാന്‍ 5 മിനിട്ട് മുന്‍പ് പെഡ്രോ റോഡ്രിഡസ് ഗോള്‍ പട്ടിക 4 ആക്കി ഉയര്‍ത്തി.
രണ്ടാം പകുതിയില്‍ ചെറിയ ചില മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ മെല്‍ബണ്‍ സിറ്റിക്ക് കാര്യാമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 50-)ം മിനിട്ടില്‍ യുവാന്‍ മാനിയും, കളിയുടെ ഇഞ്ച്വറി ടൈമില്‍ പെഡ്രോ പോറെയും ജെറോണയുടെ പട്ടിക തികച്ചു. ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ജെറോണ സിറ്റി എഫ്.സി നേരിടും.