അമേരിക്കയില്‍ റൂണി ഗോളടിച്ചു;പക്ഷേ മൂക്ക് പൊട്ടി
|അമേരിക്കന്‍ ലീഗായ മേജര്‍ ലീഗ് സോക്കറില്‍ ഡിസി യുണൈറ്റഡിന് വേണ്ടിയാണ് റൂണി പന്തുതട്ടുന്നത്.
ഡിസി യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടി മുന്‍ ഇംഗ്ലണ്ട് സ്ട്രൈക്കര്‍ വെയിന്‍ റൂണി. സംഭവബഹുലമായ രാജ്യാന്തര കരിയറും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും വിരാമമിട്ട വെയിന്‍ റൂണി അമേരിക്കന്‍ ലീഗായ മേജര്‍ ലീഗ് സോക്കറില്‍ ഡിസി യുണൈറ്റഡിന് വേണ്ടിയാണ് ഇപ്പോള്‍ പന്തുതട്ടുന്നത്. കൊളോറാഡോ റേപിഡ്സിന് എതിരായിരുന്നു റൂണിയുടെ മനോഹര ഗോള്‍. 33ാം മിനുറ്റില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം അംഗമായരുന്ന ഗോള്‍കീപ്പര്‍ ടിം ഹൊവാര്‍ഡിന്റെ കാലുകള്‍ക്കിടയിലൂടെയായിരുന്നു റൂണിയുടെ ഗോള്‍. മത്സരത്തില്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു.
Captain @WayneRooney.#DCU | #DCvCOL pic.twitter.com/wQBXaUaMKj
— D.C. United (@dcunited) July 28, 2018
നിക്കി ജാക്സണിന്റെ സെല്‍ഫ് ഗോളാണ് യുണൈറ്റഡിന്റെ ജയമൊരുക്കിയത്. കെലിയന്‍ അകോസ്റ്റയാണ് കൊളൊറാഡോക്ക് വേണ്ടി ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ തന്നെ റൂണിക്ക് പരിക്ക് പറ്റിയത് ആരാധകര്‍ക്ക് നിരാശ നല്കി. മൂക്കിനാണ് പരിക്ക്. കളിയുടെ അവസാന മിനുറ്റുകളില്‍ വന്ന കോര്‍ണര്‍കിക്കിനു വേണ്ടിയുള്ള കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് റൂണിയുടെ മൂക്ക് തകര്‍ന്നത്. അഞ്ച് സ്റ്റിച്ചുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലാണ് റൂണി കളം വിട്ടത്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. എത്ര മത്സരങ്ങളില്‍ നിന്ന് താരത്തിന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് വ്യക്തമല്ല. നേരത്തെയും സമാന രീതിയില്‍ റൂണിക്ക് പരിക്കേറ്റിട്ടുണ്ട്.
Wayne Rooney opens his MLS account! #DCvCOL https://t.co/XuKvh1sVea
— Major League Soccer (@MLS) July 29, 2018
Wayne Rooney literally shedding blood for the D.C United cause... pic.twitter.com/OGal3EoV2h
— Pat McCarry (@patmccarry) July 29, 2018