ലിവര്‍പൂളില്‍ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക് ഗോളുമായി ഷാക്കിരി
|ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ ലിവര്‍പൂള്‍ തകര്‍ത്തത്.
ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ലിവര്‍പൂള്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ ലിവര്‍പൂള്‍ തകര്‍ത്തത്. ഈ സീസണില്‍ സ്റ്റോക്ക്‌സിറ്റിയില്‍ നിന്ന് 13മില്യണ്‍ പൗണ്ടിന് എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഷര്‍ദന്‍ ഷാക്കിരിയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെയുള്ള ഗോളാണ് മത്സരത്തെ ശ്രദ്ധേയമാക്കിയത്. 82ാം മിനുറ്റില്‍ നാലാമത്തെത് ആയിരുന്നു ഷാക്കിരിയുടെ ഗോള്‍.
പകരക്കാരനായി രണ്ടാം പകുതിയിലായിരുന്നു ഷാക്കിരി കളത്തിലെത്തിയത്. സ്റ്ററിഡ്ജ് നേടിയ ഗോളിന് വഴിയൊരുക്കിയതും ഷാക്കിരിയായിരുന്നു. സാദിയോ മാനെ(28ാം മിനുറ്റ്) ഡാനിയേല്‍ സ്റ്ററിഡ്ജ്(66) ഷെയി ഓജോ(74 പെനല്‍റ്റി) എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇറങ്ങിയെങ്കിലും സൂപ്പര്‍താരം സലാഹിന് ഗോള്‍ നേടാനായില്ല. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പ്രമുഖര്‍ കളിച്ചിരുന്നില്ല. ആന്‍ഡ്രേസ് പെരേ ആയിരന്നു യുണൈറ്റിനായി ഗോള്‍ നേടിയത്.
Jeez what a goal from Shaqiri 😱 Overhead kick against United on his debut just wow 💪👊pic.twitter.com/aIVFzxSWYe
— Isbaa Akhtar (@isbaaakhtar_lfc) July 28, 2018
Xherdan Shaqiri already doing Xherdan Shaqiri things in a Liverpool shirt 🚴♂️ pic.twitter.com/LJgmesjozN
— B/R Football (@brfootball) July 29, 2018
ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്റിന് വേണ്ടി മികച്ച പ്രകടനമാണ് ഷാക്കിരി കാഴ്ചവെച്ചത്. സെര്‍ബിയക്കെതിരെയുള്ള ഷാക്കിരിയുടെ ഗോളാഘോഷം വിവാദമായിരുന്നുവെങ്കിലും അതൊന്നും അദ്ദേഹത്തിന്‍റെ പ്രകടനത്തെ ബാധിച്ചിരുന്നില്ല. ഷാക്കിരിയുടെ സാന്നിധ്യം ലിവര്‍പൂളില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും ടീം ഘടനയില്‍ ഏത് പൊസിഷനിലും ഷക്കീരിക്ക് കളിക്കാനാകുമെന്നും ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളെ ശരിവെക്കുന്നതായിരുന്നു കളത്തില്‍ ഷാക്കിരിയുടെ പ്രകടനം.