Football
ഓസിലിന്റെ രാജി:  മൗനം വെടിഞ്ഞ് ജര്‍മ്മന്‍ കോച്ച് 
Football

ഓസിലിന്റെ രാജി: മൗനം വെടിഞ്ഞ് ജര്‍മ്മന്‍ കോച്ച് 

Web Desk
|
29 Aug 2018 1:33 PM GMT

ഇതാദ്യമായാണ് ജോക്കിം ലോ വിവാദങ്ങളോട് പ്രതികരിക്കുന്നത്  

ജര്‍മ്മന്‍ മുന്‍ ഫുട്‌ബോളര്‍ മെസ്യൂത് ഓസിലിന്റെ ആരോപണങ്ങളെ തള്ളി ജര്‍മ്മനിയുടെ പരിശീലകന്‍ ജോക്കിം ലോ. ഒരു തരത്തിലുമുള്ള വംശീയതയും ടീമിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ ലോകകപ്പിലുടനീളം ഞാന്‍ ജര്‍മ്മന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഒരു തരത്തിലുളള വംശീയ അധിക്ഷേപവും ഉണ്ടായിട്ടില്ലെന്നും ലോ വ്യക്തമാക്കി. ഓസിലിന്റെ രാജിക്ക് ശേഷം ഇതാദ്യമായാണ് ലോ പരസ്യ പ്രതികരണം നടത്തുന്നത്. ടീമിലെ വംശീയാധിക്ഷേപത്തെ തുടര്‍ന്നാണ് ഓസില്‍ ജര്‍മ്മന്‍ ടീമില്‍ നിന്ന് വിരമിക്കുന്നത്.

റഷ്യന്‍ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ ജര്‍മ്മനി പുറത്തു പോയിരുന്നു. പിന്നാലെ കളിക്കാര്‍ക്കെതികെ രൂക്ഷ വിമര്‍ശനമാണ് ജര്‍മ്മന്‍ ആരാധകരില്‍ നിന്നുണ്ടായത്. പിന്നാലെയാണ് വംശീയാധിക്ഷേപം നടത്തുന്നുവെന്ന് കാണിച്ച് ഓസില്‍ രാജിവെക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാനുമായുള്ള ഓസിലിന്റെ ഫോട്ടോയും മുറിവില്‍ എരിവ് പുരട്ടുന്നതായിരുന്നു. ഇതെല്ലം കൂട്ടിച്ചേര്‍ത്തായിരുന്നു വിമര്‍ശനങ്ങള്‍. പക്ഷേ ഓസിലിന്റെ വിരമിക്കലുമായി ബന്ധപ്പെട്ടും ലോ വ്യക്തമാക്കുന്നുണ്ട്.

വിരമിക്കലുമായി ബന്ധപ്പെട്ട് താരം എന്നെ വിളിച്ചിട്ടില്ല, എന്നാല്‍ വിരമിക്കല്‍ വാര്‍ത്ത അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ഫോണ്‍ കോളിലൂടെയും മെസേജ് വഴിയും ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം, ലോ പറഞ്ഞു.ലോകകപ്പിന് ടീമിനെ സജ്ജമാക്കലായിരുന്നു തന്റെ പ്രഥമ ദൌത്യമെന്നും അദ്ദേഹം പറഞ്ഞു. ന്യൂ നേഷന്‍ ലീഗ് മത്സരത്തിനായി ജര്‍മ്മന്‍ ടീമിനെ പ്രഖ്യാപിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് ലോയുടെ വെളിപ്പെടുത്തല്‍. മെസ്യൂത് ഓസിലും കൂടി അംഗമായ 2014 ലോകകപ്പ് ജര്‍മ്മനിക്ക് നേടിക്കൊടത്തപ്പോള്‍ പരിശീലക സ്ഥാനത്ത് ലോയായിരുന്നു.

Similar Posts