സിദാൻ മാഞ്ചസ്റ്ററിലേക്ക്?
|ജോസ് മൗറിഞ്ഞോക്ക് കീഴിൽ ക്ലബ് തുടർച്ചയായി മോശം പ്രകടനം കാഴ്ച്ച വെക്കുന്നതിനിടെയാണ് സിദാന് വരുന്നതായുള്ള വാര്‍ത്തകള്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പരിശീലകനാകാന്‍ ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം സിനദിൻ സിദാനെ താല്പര്യം പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍. ജോസ് മൗറിഞ്ഞോക്ക് കീഴിൽ ക്ലബ് തുടർച്ചയായി മോശം പ്രകടനം കാഴ്ച്ച വെക്കുന്നതിനിടെയാണ് സിദാന് വരുന്നതായുള്ള വാര്‍ത്തകള്‍.
പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഒടുവിലായി 4-1 ന് ലിവർപൂളിനെതിരെയും, പ്രീമിയർ ലീഗ് മത്സരങ്ങളിൽ ബ്രൈഗ്റ്റണിനോടും ടോട്ടൻഹാമിനോടും ദയനീയമായി പരാജയപ്പെട്ടതിനെ തുടർന്ന് ടീമിനുള്ളിലും പുറത്തുമായി കടുത്ത വിവർശനങ്ങളാണ് മൗറിഞ്ഞോക്കെതിരെ ഉയർന്ന് വന്നത്.
ടീമംഗങ്ങൾക്കിടയിലും ബോർഡിലും ഉടലെടുത്ത ഭിന്നതകളും, ടീമിന്റെ തുടർച്ചയായുള്ള തോൽവികൾ ആരാധകരെ ചൊടിപ്പിച്ചതുമാണ് മൗറിഞ്ഞോയുടെ ഒാൾഡ് ട്രാഫോഡിലെ നിലനിൽപ്പിനെ ത്രിശങ്കുവിലാക്കിയത്.
ഇതിനിടെ, ചാമ്പ്യൻസ് ലീഗ് വിജയത്തിനു ശേഷം റയൽ മാഡ്രിഡിൽ നിന്നും പുറത്തിറങ്ങിയ സിനദിൻ സിദാനെ മൗറിഞ്ഞോക്ക് പകരക്കാരനായി കൊണ്ട് വരാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ശ്രമിക്കുന്നതായാണ് വിവരം. സിദാന് പുറമെ റയാന് ഗിഗ്സ്, അന്റോണിയോ കോന്റെ, മാക്സിമില്യാനോ അല്ലെഗ്രി എന്നിവരും യുനൈറ്റഡിന്റെ സാധ്യതാ ലിസ്റ്റിലുണ്ട്.